ജറുസലേം നഗരത്തില്‍ നിന്ന് അഞ്ചു മൈല്‍ അകലെയാണ് ദാവീദിന്‌റെ നഗരമായ ബെദ്‌ലഹേം. പാരമ്പര്യമനുസരിച്ച് ബെദ്‌ലഹേമിലാണ് ദാവീദ് ജനിച്ചത്. അവിടെ വച്ചാണ് സാമുവല്‍ പ്രവാചകന്‍ ദാവീദിനെ കിരീടധാരണം നടത്തിയതും. ഈ ബദ്‌ലഹേമിലാണ് രാജാക്കന്മാരുടെ രാജാവും കര്‍ത്തൃന്മാരില്‍ കര്‍ത്തൃനുമായ യേശുനാഥന്‍ ഒരു കാലിക്കൂട്ടില്‍ വന്നുപിറന്നത്. ബെദ്‌ലഹേം നിവാസികള്‍ അവര്‍ക്ക് അഭയം നല്കാതിരുന്ന സാഹചര്യത്തിലാണ് മാതാവിന് പ്രസവിക്കാനായി കാലിത്തൊഴുത്ത് അവര്‍ക്ക് തിരഞ്ഞെടുക്കേണ്ടിവന്നത്.
പൂജ്യരാജാക്കന്മാരെ മാതാവ് ഏറ്റം ആദരവോടെയാണ് സ്വീകരിച്ചത്. ആ കാലിത്തൊഴുത്തിന്റെ ദരിദ്രമായ ചുറ്റുപാടുകള്‍ക്കിടയില്‍ സമാനതകളില്ലാത്തഎളിമയിലും സൗന്ദര്യത്തിലും മാതാവ് മനുഷ്യനെക്കാള്‍ മഹത്വമാണ് പൂജ്യരാജാക്കന്മാരോട് പ്രകടിപ്പിച്ചത്. ഉണ്ണിയേശുവിനെ കണ്ടപ്പോള്‍ അവര്‍ അത്ഭുതത്താല്‍ മതിമറന്നു, അവര്‍ ഭൂമിയില്‍ സാഷ്ടാംഗം പ്രണമിച്ചു, അവര്‍ ശിശുവിനെ ആരാധിക്കുകയും വണങ്ങുകയും ചെയ്തു. യഥാര്‍ത്ഥ ദൈവമായും മനുഷ്യനായും മനുഷ്യരാശിയുടെ രക്ഷകനായും അംഗീകരിച്ചു.
മാതാവ് യൗസേപ്പിതാവിനൊപ്പം അവിടെ നി്ന്ന് ഇറങ്ങുമ്പോള്‍ പറുദീസായില്‍ ഒരു കാവല്‍ക്കാരനെ ദൈവം നിയമിച്ചതുപോലെ ഇവിടെ കവാടത്തിലും ഒരു മാലാഖയുണ്ടായിരുന്നു. ഒരു മൃഗവും അവിടേയ്ക്ക് പ്രവേശിച്ചിട്ടില്ലായിരുന്നു.