Monday, February 17, 2025
spot_img
More

    വനനിയമഭേദഗതി സ്വാഗതാര്‍ഹം: ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി

    തലശേരി: നിര്‍ദിഷ്ട വനനിയമ ഭേദഗതി റദ്ദാക്കിയ സര്‍ക്കാര്‍ നിലപാട് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്നു തലശേരി ആര്‍ച്ചു ബിഷപ്മാര്‍ ജോസഫ് പാംപ്ലാനി. ജനങ്ങളുടെസൈ്വര്യജീവിതത്തിനു വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയും പൗരസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുമായിരുന്ന നിര്‍ദിഷ്ട വന നിയമ ഭേദഗതിക്കെതിരേ പൊതുസമൂഹം പ്രത്യേകിച്ച്, കത്തോലിക്ക കോണ്‍ഗ്രസും സഭാ നേതൃത്വവും ശക്തമായ വിയോജിപ്പ് സര്‍ക്കാരിനെ പല വിധത്തില്‍ അറിയിച്ചിരുന്നു
    സഭയുടെയും സമുദായ സംഘടനകള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിന്റേയും അഭിപ്രായം മാനിച്ചു മുഖ്യമന്ത്രി എടുത്ത തീരുമാനം ഒരു തുടക്കമാണ്. സാധാരണക്കാരും കര്‍ഷകരുമായ മലയോര ജനങ്ങളുടെയും വനത്തോടു ചേര്‍ന്ന പ്രദേശങ്ങളിലുള്ളവരുടെയും ജീവനു ഭീഷണിയാകുന്ന വന്യ ജീവികളെ വനാതിര്‍ത്തിക്കുള്ളില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നു മുഖ്യമന്ത്രിയോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നു. മാര്‍ പാംപ്ലാനി പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!