വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും വീണു. വസതിയായ കാസാസാന്താ മാര്‍ത്തയില്‍ വച്ചാണ് പാപ്പ വീണത്. വലതു കൈയ്ക്കാണ് പരിക്ക്. എന്നാല്‍ പൊട്ടലുണ്ടായിട്ടില്ല. പരിശുദ്ധ സിംഹാസനത്തിലെ പ്രസ് ഓഫീസ് പുറപ്പെടുവിച്ച പത്രപ്രസ്താവനയില്‍ അറിയിച്ചു. ഡിസംബര്‍ 17 നായിരുന്നു പാപ്പായുടെ 88 ാം പിറന്നാള്‍. ഇതുരണ്ടാം തവണയാണ് പാപ്പ വീണത്. ഡിസംബര്‍ ഏഴാം തീയതിയായിരുന്നു പാപ്പയുടെ ആദ്യവീഴ്ച.