1917 ജൂലൈയില്‍ ഫാത്തിമായിലെ മൂന്നു കുട്ടികള്‍ക്ക് ഒരു നരകദര്‍ശനമുണ്ടായി. അതുകണ്ട്് അവര്‍ ഭയചകിതരായി. അവര്‍ കണ്ണുകളുയര്‍ത്തി മാതാവിനെ നോക്കിയപ്പോള്‍ അമ്മ അവരോട് പറഞ്ഞു:
പാപം ചെയ്തിട്ടും മാനസാന്തരപ്പെടാതെ മരിച്ചുപോയവരുടെ ആത്മാക്കള്‍ പോകുന്ന നരകമാണ് നിങ്ങള്‍ കണ്ടത്. അവരെ രക്ഷിക്കണമെങ്കില്‍ ലോകം മുഴുവനെയും എന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അതുകൊണ്ട് എല്ലാ ആത്മാക്കളും രക്ഷിക്കപ്പെടാനും സമാധാനം പുലരാനും യുദ്ധം അവസാനിക്കാനും റഷ്യയെ എന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുപ്രാര്‍ത്ഥിക്കുകയും ആദ്യ ശനിയാഴ്ച ആചരണം നടത്തുകയും ചെയ്യുക. റഷ്യ മാനസാന്തരപ്പെടും. സമാധാനം പുലരും. പക്ഷേ അതിനു വേണ്ടി പരിശുദ്ധ പിതാവ് ഏറെ സഹിക്കേണ്ടിവരും. എല്ലാറ്റിന്റെയും അവസാനം എന്റെ വിമലഹൃദയം വിജയിക്കും’
മാതാവിന്റെ ഓരോപ്രത്യക്ഷീകരണത്തിലും അമ്മ ആവശ്യപ്പെട്ടത് ലോകസമാധാനത്തിനുവേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനാണ്.