വാഷിംങ്ടണ്‍; യുഎസിന്റെ സുവര്‍ണകാലം ആരംഭിച്ചുവെന്ന പ്രഖ്യാപനവുമായി അമേരിക്കയുടെ 47 ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തി. വിശുദ്ധ ബൈബിളില്‍ തൊട്ടാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്.35 വാക്കുകളുള്ള സത്യവാചകമാണ് ട്രംപ് ചൊല്ലിയത്. സത്യപ്രതിജ്ഞയ്ക്ക് പ്രാരംഭമായി നടക്കുന്നപ്രാര്‍ത്ഥനയ്ക്ക് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ തിമോത്തി ഡോളന്‍ നേതൃത്വംനല്കി. ഫ്‌ളോറിഡ ആസ്ഥാനമായുളള ക്രൈസ്തവ സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ ട്രംപിന്റെ സ്ഥാനാരോഹണത്തോട് അനുബന്ധിച്ച് പതിനായിരക്കണക്കിന് ബൈബിള്‍ വിതരണം ചെയ്തു. യുഎസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമായിരിക്കുമെന്നും മറ്റ് ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഗര്‍ഭചിദ്രാനുകൂലികള്‍ക്കും സ്വവര്‍ഗ്ഗവിവാഹിതര്‍ക്കും കനത്ത തിരിച്ചടിയായിരിക്കും ട്രംപ് നല്കുക എന്നാണ് പൊതുനിരീക്ഷണം.