Sunday, February 9, 2025
spot_img
More

    ജനുവരി 25- ഔര്‍ ലേഡീസ് ഷ്രൗഡ് ആന്റ് ടോംബ്

    വര്‍ഷം 450 ല്‍ ഈസ്‌റ്റേണ്‍ റോമന്‍ ചക്രവര്‍ത്തിയായ മാരിക്കോണും ചക്രവര്‍ത്തിനി പല്‍ച്ചെറിയയും അത്ഭുതനീരുറവയുടെ സമീപത്ത് ഒരു ദേവാലയം പണിതു. ബ്ലാച്ചെര്‍നെ എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെട്ടത്. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ഭാഗമായിരുന്നു ഇവിടം.

    ഈ അത്ഭുതനീരുറവയുടെ സമീപത്തായി വേറെയും ദേവാലയങ്ങളുണ്ടായിരുന്നുവെങ്കിലും അവയില്‍ വച്ചേറ്റവും വലുത് മാതാവിന്റെ പേരില്‍പണിത ഈ ദേവാലയമായിരുന്നു, മാതാവിന്‌റെ പേരില്‍ പണിത പുതിയ ദേവാലയത്തില്‍ വണങ്ങുന്നതിനായി മാതാവിന്റെ തിരുശേഷിപ്പുകള്‍ എന്തെങ്കിലും അയച്ചുതരണമെന്ന് ജെറുസലേം ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കയോട് ചക്രവര്‍ത്തി അപേക്ഷിച്ചു. ഭൗമികജീവിതത്തിന്റെ അവസാനനാളുകളില്‍ മാതാവ് ജീവിച്ചിരുന്നത് ജെറുസലേമിലായിരുന്നു. ആത്മശരീരങ്ങളോടെ മാതാവ് സ്വര്‍ഗ്ഗത്തിലേക്ക് കരേറപ്പെടുകയായിരുന്നുവല്ലോ. അതുകൊണ്ടുതന്നെ മാതാവിന്റെ ശരീരഭാഗങ്ങള്‍ തിരുശേഷിപ്പായി നല്കാന്‍ സാധിച്ചിരുന്നില്ല

    . ഈ സാഹചര്യത്തില്‍ കാസ്‌ക്കറ്റും ഷ്രൗഡും അയച്ചുകൊടുത്തു. ഈ ദേവാലയത്തിന്റെ സമീപത്തായി ലിയോ ഒന്നാമന്‍ ചക്രവര്‍ത്തി മാതാവിനോടുള്ള വണക്കത്തിന്റെ ഭാഗമായി മറ്റൊരു ദേവാലയം പണികഴിപ്പിച്ചു.

    blachemitissa എന്ന പേരില്‍ അറിയപ്പെടുന്ന കന്യാമറിയമിന്റെ തടികൊണ്ടു പണിത രൂപമാണ് ഇവിടെ പ്രശസ്തമായിരിക്കുന്നത് 626 ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പാത്രിയാര്‍ക്ക സെര്‍ഗിയസ് പ്രദക്ഷിണം നടത്തിയത് മാതാവിന്റെ ഈ രൂപവും കൊണ്ടായിരുന്നു. ശത്രുക്കള്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ കണ്ടത് ഒരു യുവതി പടച്ചട്ടയും ആഭരണങ്ങളും അണിഞ്ഞ് ഭിത്തി സംരക്ഷിച്ചുനില്ക്കുന്നതായിട്ടാണ്. ഇതുപോലെ മറ്റ് പല അവസരങ്ങളിലും പരിശുദ്ധ അമ്മ സംരക്ഷണകവചമായിട്ടുണ്ട്. 1070 ല്‍ ഈ ദേവാലയം തീപിടിച്ചു നശിച്ചു. പിന്നീട് പുതുക്കിപ്പണിതു 1434 ലും അഗ്നിബാധയില്‍ ദേവാലയം നശിക്കുകയുണ്ടായി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!