ബെയ്ജിംങ്: ചൈനയ്ക്ക് പുതിയ കത്തോലിക്കാ രൂപതയും പുതിയ മെത്രാനും. വത്തിക്കാനും ചൈനയും തമ്മിലുള്ള ഉടമ്പടിക്ക് അനുസൃതമായിട്ടാണ് പുതിയ മെത്രാന്റെ സ്ഥാനാരോഹണം നടന്നത്. അന്തോണിയോ ജി വൈസോംങ് എന്ന കത്തോലിക്കാമെത്രാനാണ് അഭിഷിക്തനായത്. ചൈനയിലെ ഫെന്‍യാംങ് രൂപത റദ്ദാക്കിയതിന് പകരം സ്ഥാലിച്ച ലുലിയാംഗ് രൂപതയുടെ പ്രഥമ മെത്രാനാണ് അന്തോണിയോ. പുതിയ രൂപതയില്‍ 33 ലക്ഷത്തില്‍ പരം വിശ്വാസികളുണ്ട്. വത്തിക്കാനും ചൈനീസ് ഭരണകൂടവും തമ്മിലുള്ള പ്രത്യേക ഉടമ്പടിപ്രകാരമാണ് പരിമിതികളോടെ കത്തോലിക്കാ സഭ ഇവിടെ പ്രവര്‍ത്തിക്കുന്നത്.