മാഡ്രിഡിന്റെ ഭാഗമായ അറ്റോച്ച ജില്ലയില്‍ ദൈവമാതാവിന്റെ നാമത്തില്‍ ഒരു ദേവാലയമുണ്ട്. മാഡ്രിഡിന്റെ രാജകീയ ദേവാലയമായ അറ്റോച്ച.പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ ഇവിടെയുള്ള വിശ്വാസികള്‍ ഔര്‍ ലേഡി ഓഫ് ലോങ് ഫീല്‍ഡിനെ വണങ്ങുന്നു. സമ്പന്നരെയും ദരിദ്രരെയും ഒരുപോലെ പരിഗണിക്കുന്ന മാതാവാണ്ഇവിടെയുള്ളത്. ഇരുണ്ട നിറത്തിലുള്ള മാതാവാണ് ഇത്. മനോഹരമായ പുഞ്ചിരിയും ആ മുഖത്തുണ്ട്.
എവിടെ നിന്നാണ് ഈ രൂപം വന്നതെന്ന് ആര്‍ക്കും അറിയില്ല. മൂറുകളും മോസെലെമുകളും വന്നിട്ടുംഅവര്‍ മാതാവിന്റെ രൂപത്തെ ആക്രമിക്കാതെ വിടുകയാണ് ചെയ്തത്. 1525 ല്‍ ചാള്‍സ് അഞ്ചാമന്‍ തന്റെ വധുവിനെയും കൂട്ടി മാതാവിന്റെ അനുഗ്രഹം വാങ്ങാന്‍ എത്തിയിരുന്നു. ഓസ്ട്രിയായിലെ ഡോണ്‍ ജുവാന്‍ ലെപ്പാന്റോ യുദ്ധത്തിന് പോകുന്നതിന് മുമ്പായി മാതാവിന്റെ മുമ്പിലെത്തി പ്രാര്‍ഥിക്കുകയും തന്റെ വാള്‍ വാഗ്ദാനം നേരുകയും ചെയ്തു. യുദ്ധത്തില്‍ വിജയിച്ചപ്പോള്‍ അദ്ദേഹം വാക്ക് പാലിച്ചു.
1554 ല്‍ സ്പാനീഷ് മിഷനറിമാര്‍ ഔര്‍ ലേഡി ഓഫ് അറ്റോച്ചയെ മെക്‌സിക്കോിലേക്ക് കൊണ്ടുവന്നു. നിരവധിയായ അത്ഭുതങ്ങള്‍ അന്നുമുതല്‍ കേട്ടുതുടങ്ങി. മാതാവിന്‌റെ കയ്യിലിരിക്കുന്ന ഉണ്ണീശോ തീരെ ചെറുതാണ്. കാന്തം പോലെ തന്നിലേക്ക് അവന്‍ എല്ലാവരെയും ആകര്‍ഷിക്കുന്നു. അനുഗ്രഹങ്ങള്‍ക്ക് തല്‍ക്ഷണം അവന്‍ മറുപടി നല്കുന്നു.