കുമ്പസാര രഹസ്യം പുറത്തുപറയാന്‍ വൈദികരെ പ്രേരിപ്പിക്കുന്ന മോണ്‍ടാന ബില്ലിനെതിരെ വിമര്‍ശനവുമായി കത്തോലിക്കര്‍. മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതാണ് പുതിയ ബില്‍ എന്ന് കത്തോലിക്കര്‍ ആരോപിച്ചു. മെഡിക്കല്‍ പ്രാക്ടീഷന്മാരും സാമൂഹികപ്രവര്‍ത്തകരും പോലെയുള്ള നിര്‍ബന്ധിത റിപ്പോര്‍ട്ടിംങ് ഗ്രൂപ്പില്‍ വൈദികരെയും ഉള്‍പ്പെടുത്തരുതെന്ന് ക്രൈസ്തവര്‍ ആവശ്യപ്പെട്ടു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സംഭവവുമായി ബന്ധപ്പെട്ടാണ് കുമ്പസാരരഹസ്യം വൈദികര്‍ക്ക് വെളിപ്പെടുത്താമെന്ന് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. കുമ്പസാരരഹസ്യം ഒരിക്കലും പുറത്തുപറയാന്‍ പാടില്ലെന്നാണ് കാനന്‍ നിയമം 1386 നിര്‍ദ്ദേശിക്കുന്നത്.