Sunday, February 9, 2025
spot_img
More

    ജനുവരി 29- ഔര്‍ ലേഡി ഓഫ് ചാറ്റിലിയോ

    തന്റെ ജീവിതത്തില്‍ മാതാവ് പ്രവര്‍ത്തിച്ച അത്ഭുതത്തെപ്രതി ഔര്‍ ലേഡി ഓപ് ചാറ്റിലിയോയോട് എക്കാലവും ഭക്തിയും വണക്കവും വിശുദ്ധ ബെര്‍നാര്‍ഡിനുണ്ടായിരുന്നു. ഏഴുമക്കളില്‍ മൂന്നാമനായിട്ടായിരുന്നു ബെര്‍നാര്‍ഡിന്റെ ജനനം. അദ്ദേഹം ജനിക്കുന്നതിന് മുമ്പുതന്നെ ഒരു ദീര്‍ഘദര്‍ശി അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് പ്രവചനം നടത്തിയിരുന്നുവെന്നാണ് പാരമ്പര്യം.അതെന്തായാലും ചെറുപ്രായം മുതല്‍ തന്നെ ചാറ്റിലിയോണിലെ പരിശുദ്ധ അമ്മയോട് ഭക്തിയുണ്ടായിരുന്നു ബെര്‍ണാര്‍ഡിന്. നിരവധി പുസ്തകങ്ങളും മാതാവിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.

    ഇതിന്റെ രചനാവേളയില്‍ പരിശുദ്്ധ അമ്മ ബെര്‍നാര്‍ഡിന് നേരിട്ടു പ്രത്യക്ഷപ്പെടുകയും അറിവുപകര്‍ന്നുകൊടുക്കുകയും ചെയ്തതായി കഥകളുണ്ട്. നിരവധി അവിശ്വാസികളെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ ബെര്‍ണാര്‍ഡിന് സാധിച്ചിട്ടുണ്ട്. ഒരിക്കല്‍ മരണകരമായ ഒരു അസുഖം ബെര്‍ണാര്‍ഡിനുണ്ടായി. അസഹ്യമായ വേദനയില്‍ വീര്‍പ്പുമുട്ടിയ ബെര്‍ണാര്‍ഡ് തന്നെ ദേവാലയത്തിലേക്ക് കൊണ്ടുപോകാന്‍ സഹോദരങ്ങളോട് ആവശ്യപ്പെടുകയും സ്വര്‍ഗീയമായ സമാധാനവും ആശ്വാസവും ലഭിക്കാന്‍ അങ്ങനെ ഇടയാവട്ടെയെന്ന ആഗ്രഹിക്കുകയും ചെയ്തു. പരിശുദ്ധ അമ്മ വിശുദ്ധ ലോറന്‍സിനും ബെനഡിക്ടിനുമൊപ്പം പ്രത്യക്ഷപ്പെടുകയും ബെര്‍ണാര്‍ഡിന്റെ വേദനയുള്ള ശരീരഭാഗ

    ങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു. ഉടനടി ബെര്‍ണാര്‍ഡിന് വേദനയ്ക്ക് ആശ്വാസം കിട്ടി. ഉമിനീര് പുറത്തേക്ക് അനിയന്ത്രിതമായി ഒഴുകുന്ന അസുഖവും ബെര്‍ണാര്‍ഡിനുണ്ടായിരുന്നു. അതിനും ആശ്വാസം ലഭിച്ചു. അവിടുത്തെ പ്രകാശം സൂര്യനെപോലെ പ്രകാശിക്കാന്‍ ആരംഭിച്ചു എന്ന് പിന്നീടി ഇതേക്കുറിച്ച് ബര്‍ണാര്‍ഡ് എഴുതി. 1136 ല്‍ ക്ലെയര്‍വോക്‌സിലെ ബെര്‍ണാഡാണ് ചാറ്റിലോണില്‍ ഒരു ആശ്രമം പണിതത്. 1793 വരെ ആശ്രമം നിലനിന്നിരുന്നു. ഫ്രഞ്ച് വിപ്ലവകാലത്ത് അത് നശിപ്പിക്കപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!