സമയമില്ല..സമയമില്ല എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഇത്. എന്തിനാണ് സമയമില്ലാത്തത്? പ്രാര്‍ത്ഥിക്കാന്‍.. പളളിയില്‍ കുര്‍ബാനയ്ക്ക് പോകാന്‍, ആരാധനയ്ക്കു പോകാന്‍.. ജപമാല ചൊല്ലാന്‍.. പക്ഷേ ഇതൊഴികെയുള്ള എല്ലാകാര്യങ്ങളിലും അവര്‍ക്ക് സമയമുണ്ട് താനും. എത്രനേരം വേണമെങ്കില്‍ സോഷ്യല്‍ മീഡിയായില്‍ ചെലവഴിക്കാന്‍, ഫോണ്‍ വിളിക്കാന്‍, ഇന്റര്‍നെറ്റില്‍ പരതാന്‍..അങ്ങനെ അവനവരുടെ എല്ലാ സന്തോഷങ്ങള്‍ക്കും സമയമുണ്ട്. പക്ഷേ വേറെ ചിലര്‍ക്ക് യഥാര്‍ത്ഥത്തില്‍ സമയമില്ല. പലവിധ ജീവിതവ്യഗ്രതകള്‍ മൂലം അവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയാതെ പോകുന്നു.
ഇതില്‍ രണ്ടാമത്തെ കൂട്ടരാണ് യഥാര്‍ത്ഥ സമയമില്ലാത്തവര്‍. അവര്‍ക്കുവേണ്ടിയാണ് ഈ പ്രാര്‍ത്ഥന പറയുന്നത്. ഇത് എല്ലാവര്‍ക്കും എപ്പോള്‍ വേണമെങ്കിലും ചൊല്ലാവുന്ന പ്രാര്‍ത്ഥനയാണ്. മറ്റൊന്നുമല്ല I LOVE YOU JESUS എന്ന് പറഞ്ഞാല്‍ ാത്രം മതി. 24 മണിക്കൂര്‍ സമയമുളള ദിവസത്തില്‍ എത്രത്തോളം എ്ത്രതവണ ഇതുപറയാന്‍ കഴിയുമോ അത്രത്തോളം പറയുക. ഈശോയേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എത്ര മനോഹരമായപ്രാര്‍ത്ഥന അല്ലേ..