കൊല്ലം: മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗം മൂലം സുബോധവും സൂക്ഷ്മവിവേചനവും നഷ്ടപ്പെട്ട പുതിയ തലമുറ വര്‍ത്തമാനകാല ദുരന്തമാണെന്ന് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി. മദ്യവിരുദ്ധഞായര്‍ ആചരണത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് ബിഷപ് ഇക്കാര്യം വ്യക്തമാക്കിയത്.
കുടുംബത്തെയും ആധുനിക തലമുറയെയും സമൂഹത്തെയും തകര്‍ത്തുകൊണ്ടിരിക്കുന്ന മദ്യത്തിനും ഇതരലഹരികള്‍ക്കുമെതിരെ ശക്തമായ ആത്മീയ പോരാട്ടവും ഭതികവുമായ ജാഗ്രതയും അനിവാര്യമാണ്. മുതിര്‍ ന്ന തലമുറയും യുവതലമുറയോടൊപ്പം ബാല്യകമാരങ്ങളും ലഹരിയിലേക്ക് തിരിയുന്ന അപകടകരമായ സാഹചര്യത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ക്ക് കടമയുണ്ട്.
മദ്യലഭ്യത കുറയ്ക്കുകയും ബോധവത്ക്കരണം പ്രോത്സാഹിപ്പിക്കുകും മയക്കുമരുന്നിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. മദ്യവര്‍ജ്ജനമാണ് സര്‍ക്കാര്‍ നയമെന്ന് ആവര്‍ത്തിക്കുമ്പോഴും മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് മദ്യവര്‍ജ്ജന നയത്തെ നിര്‍വീര്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.