സുവിശേഷവല്‍ക്കരണത്തിന് ഇന്ന് മുമ്പ് എന്നത്തെയുംക്കാള്‍ കൂടുതല്‍ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ പണ്ടുണ്ടായിരുന്നത്ര വ്യാപനവും സ്വാധീനവും ഇന്ന് സുവിശേഷവല്‍ക്കരണത്തിനുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതില്‍ പ്രധാനമായും സുവിശേഷവല്‍ക്കരണത്തോടുള്ള തീക്ഷ്ണതയ്ക്ക്‌സംഭവിച്ച മാന്ദ്യമാണ്. സുവിശേഷവല്‍ക്കരണം എന്നതിനെക്കാള്‍ കൂടുതല്‍ സ്വന്തം പേരും മിനിസ്ട്രിയുമാണ് ചിലരുടെയെങ്കിലും ലക്ഷ്യം. തീവ്രമായ രീതിയില്‍സുവിശേഷവല്‍ക്കരണം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചില മാര്‍ഗ്ഗങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
*പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുകയും പരിശുദ്ധാത്മാവില്‍ ശരണപ്പെടുകയും ചെയ്യുക.
പരിശുദ്ധാത്മാവില്‍ ശരണപ്പെട്ടുകൊണ്ടുമാത്രമേ സുവിശേഷവല്‍ക്കരണം നടത്താവൂ. പരിശുദ്ധാത്മാവായിരിക്കണം നമ്മുടെ വാക്കുകളെയും പ്രവൃത്തികളെയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യേണ്ടത്.
*ഫലം തരുന്നതുവരെ കാത്തിരിക്കുക
സുവിശേഷവല്‍ക്കരണം പെട്ടെന്ന് ഫലമണിയണമെന്നില്ല. വിത്തുവിതയ്ക്കുക. ഫലം കിട്ടാന്‍ സമയമെടുക്കും. അതുവരെ കാത്തിരിക്കുക.
*സധൈര്യം സുവിശേഷം പ്രഘോഷിക്കുക
ആളുകളോട് സുവിശേഷം ധൈര്യപൂര്‍വ്വം പ്രഘോഷിക്കുക.വ്യക്തമായി സംസാരിക്കുക. ദൈവത്തിന്റെ കരുണയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും പ്രസംഗിക്കുക.