പുണ്യങ്ങളില്‍ വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വിശുദ്ധ തോമസ് അക്വിനാസ പറയുന്ന മാര്‍ഗ്ഗങ്ങള്‍ ഇവയാണ്. സ്‌നേഹത്തിന്റെ ഉദാഹരണങ്ങള്‍ അന്വേഷിക്കുന്നവര്‍ കുരിശിനെ നോക്കുക. അതുപോലെസ്‌നേഹിക്കാന്‍ ലോകത്ത് മറ്റൊരാള്‍ക്കും സാധിച്ചിട്ടില്ല, കാരണം ക്രിസ്തുനമുക്കുവേണ്ടി സ്വന്തംജീവന്‍ ബലിയായി നല്കി.
എളിമ സ്വന്തമാക്കണമെന്നാണ് ആഗ്രഹമെങ്കില്‍ കുരിശിലേക്ക് നോക്കുക. കാരണം അവിടെയും എളിമയുണ്ട്. സകലതിന്റെയും നാഥനും രാജാവുമായിരുന്നുവെങ്കിലും അവിടുന്ന് പന്തിയോസ് പീലാത്തോസിന്റെ മുമ്പില്‍കീഴടങ്ങി. അധികാരത്തോട് അവിടുന്ന് എളിമയുള്ളവനായി. വിധേയത്വവും അനുസരണയുമാണ് ലക്ഷ്യമിടുന്നതെങ്കിലും കുരിശിനെ നോക്കുക. പിതാവിന്റെ ഹിതത്തിന് കീഴ്‌പ്പെട്ടായിരുന്നു ക്രി്‌സ്തുവിന്റെ ജീവിതം. അവിടുന്ന് എല്ലായ്‌പ്പോഴും അനുസരിക്കാന്‍ സന്നദ്ധനായി.
അതുകൊണ്ട് പുണ്യങ്ങളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍, പുണ്യങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുരിശിനെ നോക്കി പഠിക്കുക. കുരിശിനെ ഒരു പാഠപുസ്തകമാക്കുക.