കോപം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും മാതാപിതാക്കള്‍ക്ക് ദേഷ്യം കൂടുതലാണ്. പ്രത്യേകിച്ച് കൗമാരക്കാരും വികൃതികളുമായ മക്കളാണ് ഉള്ളതെങ്കില്‍. മക്കളുമായി ദേഷ്യപ്പെടാത്തതോ കലഹിക്കാത്തതോ ആയ മാതാപിതാക്കള്‍ ഇല്ലെന്ന്തന്നെ പറയാം. കോപിച്ചുകൊള്ളുക എന്നാല്‍ പാപം ചെയ്യരുത്എന്ന് പറയുമ്പോഴും കോപം അത്ര നല്ലതല്ലെന്നു തന്നെയാണ് വാസ്തവം. കാരണം കോപം എപ്പോഴും നമുക്ക് നാശനഷ്ടമേ വരുത്തിവയ്ക്കുകയുള്ളൂ.കോപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിശുദ്ധ ഫ്രാന്‍സസ് ദെ സാലെസ് ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നുണ്ട്, കോപം വരുന്ന അവസരത്തില്‍ ദൈവത്തെ സഹായത്തിനായി വിളിക്കുക. ഒരുപക്ഷേ കേള്‍ക്കുമ്പോള്‍ നമുക്ക് തമാശയായി തോന്നും. കോപം വരുമ്പോള്‍ ആരെങ്കിലും ദൈവത്തെ വിളിക്കുമോയെന്ന്. പക്ഷേ വിളിച്ചാല്‍ അത്ഭുതം കാണാം. കാരണം ദൈവശക്തിയെയാണല്ലോ നാം ആശ്രയിക്കുന്നത്. കോപം എപ്പോഴും നെഗറ്റീവാണ്. ആ ശക്തിയെ നിര്‍വീര്യമാക്കാന്‍ ദൈവത്തെ ആശ്രയിക്കുക. വിളിക്കുക. അതോടൊപ്പം ഇങ്ങനെയും പ്രാര്‍ത്ഥിക്കുക, കര്ത്താവേ എന്നോട് കരുണ കാണിക്കണമേ..
എന്താ ഇന്നുമുതല്‍ ഈ രീതി പരീക്ഷിക്കുകയല്ലേ..