ആബട്ട് ഓര്‍സിനി എഴുതുന്നു, പരിശുദ്ധ അമ്മയുടെ പേരില്‍ സ്ഥാപിതമായ ആദ്യ ദേവാലയം ഇറ്റലിയിലെ ടോര്‍ടോസയിലാണ്. പത്രോസ് ശ്ലീഹായാണ് ഇത് സ്ഥാപിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ദേവാലയം സിറിയായിലാണ്. കുരിശുയുദ്ധകാലത്ത് അവര്‍ താമസിച്ചിരുന്നത് ടോര്‍ടോസ എന്ന അറിയപ്പെട്ടിരുന്ന ടാര്‍ടസ് നഗരത്തിലായിരുന്നു. ഈ കുരിശുയുദ്ധക്കാരാണ് 1123 ല്‍ ഔര്‍ ലേഡി ഓഫ് ടോര്‍ടോസ എന്ന പേരില്‍ കത്തീഡ്രല്‍ നിര്‍മ്മിച്ചത്. പാരമ്പരമനുസരിച്ച് ഈ സ്ഥലത്ത് വച്ചാണ് പത്രോസ് ശ്ലീഹ അഭിഷിക്തനായത്. 1188 ല്‍ സലാഹുദീന്‍ ടോര്‍ടോസ് പിടിച്ചടക്കിയതിനു ശേഷവും പള്ളി കുരിശുയുദ്ധക്കാര്‍ക്ക് അത് കൈവശം വയ്ക്കുവാന്‍ സാധിച്ചിരുന്നു. 1291 വരെ പള്ളി അപ്രകാരം തുടര്‍ന്നു പിന്നീട് പള്ളി മുസ്ലീം വിഭാഗത്തിന്റെ അധീനതയിലായി. അന്ന് അവര്‍ ഒരു മുസ്ലീം പള്ളിയായി ഇത് ഉപയോഗിച്ചു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴില്‍ പള്ളി ഒരു സംഭരണശാലയുമായി. കാലാന്തരത്തില്‍ പള്ളി പുതുക്കിപ്പണിയുകയും ഇപ്പോള്‍ ഒരു മ്യൂസിയമായി ഉപയോഗിക്കുകയും ചെയ്യുന്നു.