തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ താന്‍ നല്കാത്ത മൊഴി തന്റേതായി സിബിഐ എഴുതി ചേര്‍ത്തതായി കോണ്‍വെന്റിലെ മുന്‍ജീവനക്കാരി അച്ചാമ്മ സിബിഐ പ്രത്യേക കോടതിയില്‍ മൊഴി നല്കി. സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം പുലര്‍ച്ചെ നാലിന് അടുക്കളയില്‍ എത്തിയപ്പോള്‍ ശിരോവസ്ത്രം, രണ്ടു ചെരിപ്പുകള്‍, കോടാലി എന്നിവ കണ്ടതായി താന്‍ പറഞ്ഞതായി സിബിഐ രേഖപ്പെടുത്തിയ കാര്യങ്ങളാണ് അച്ചാമ്മ കോടതിയില്‍ നിഷേധിച്ചത്.
താന്‍ പറയാത്ത കാര്യമാണ് സിബിഐ എഴുതിചേര്‍ത്തതെന്നും അസ്വഭാവികമായി താന്‍ യാതൊന്നും അന്നേ ദിവസം കണ്ടിട്ടില്ലെന്നും അച്ചാമ്മ കോടതിയില്‍ വ്യക്തമാക്കി.