സെയ്ന്‍സ് എന്ന വാക്കാണ് സ്ത്രീവിശുദ്ധരെ വിശേഷിപ്പിക്കാന്‍ ഫ്ര്ഞ്ച് ഭാഷയില്‍ ഉപയോഗിക്കുന്നത്. വിശുദ്ധകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ചാരെന്റെ നദിയുടെ തീരത്തായാണ് സ്ഥ്ിതി ചെയ്യുന്നത്. ജൂലിയസ് സീസര്‍ റോം ഭരിച്ചിരുന്നകാലത്ത് ഇവിടം കീഴടക്കുകയും വലിയ ആംപി തീയറ്റര്‍ പണിയുകയും ചെയ്തിരുന്നു. ഇന്നും അത് ഇവിടെ കാണാന്‍ കഴിയും. ഈ നഗരത്തിന് സ്ത്രീവിശുദ്ധരുടെ നഗരം എന്ന് പേരുകിട്ടാന്‍ കാരണമായത് ഏഡി 45 ല്‍ ഈശോയുടെ ശിഷ്യഗണത്തില്‍ പെട്ട മേരി സലോമം മേരി ജേക്കബും വിശുദ്ധനഗരം വിട്ടുപേക്ഷിച്ച് പോരാന്‍ നിര്‍ബന്ധിതമായ സാഹചര്യമാണ്. മെഡിറ്ററേനിയന്‍ കടലിലൂടെ ഐതിഹാസികമായി യാത്ര ചെയ്ത് അവര്‍ രക്ഷപ്പെട്ടോടി എത്തിയത് ഇവിടെയാണ്. എന്നാല്‍ ഇവരുടെ വരവിന് മുമ്പുതന്നെ ഇവിടം വിശുദ്ധ സ്ഥലമായി പരിഗണിക്കപ്പെട്ടിരുന്നു.
സെന്റ് മേരിസ് ഓഫ് ദ സീ എന്ന പേരിലായിരുന്നു അത്. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധയൂട്രോപ്പയസ് ആണ് ഇവിടെ ആദ്യമായി ഒര ുദേവാലയം പണിതത്. ഒമ്പതാം നൂറ്റാണ്ടില്‍ നോര്‍മന്‍ ഇവിടം കീഴടക്കുകയും നഗരം അഗ്നിക്കിരയാക്കുകയും ചെയ്തു. പിന്നീട് പലകാലഘട്ടങ്ങളിലായി പല അനിഷ്ടസംഭവങ്ങള്‍ക്കും നഗരം സാക്ഷിയായി. ചരിത്രസ്മാരകമായിട്ടാണ് ഈ ദേവാലയം ഇപ്പോള്‍ പരിരക്ഷിക്കപ്പെടുന്നത്.
കത്തീഡ്രല്‍ ഓഫ് സെയ്ന്റീസിലെ ദേവാലയമണികള്‍ അതീവസുന്ദരമായിട്ടാണ് മുഴങ്ങുന്നത്.. ശുദ്ധീകരണത്തിരുനാള്‍ ദിവസം ദേവാലയമണികള്‍ അതീവമനോഹരമായി മുഴങ്ങുന്നത് കേട്ട് ഓടിച്ചെന്ന ദേവാലയശുശ്രൂഷി കണ്ടത് അജ്ഞാതരായ നിരവധി പുരുഷന്മാര്‍ മാതാവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഗാനങ്ങള്‍ ആലപിക്കുന്നതായിട്ടാണ്. കത്തിച്ച മെഴുകുതിരികള്‍ അവര്‍ കൈകളില്‍ പിടിച്ചിട്ടുണ്ടായിരുന്നു, താന്‍ കണ്ട അത്ഭുതത്തിന്റെ തെളിവായിട്ട് അതിലൊരു മെഴുകുതിരി തനിക്ക് തരണമെന്ന് അയാള്‍ അപേക്ഷിച്ചു. അപ്പോള്‍ ദേവാലയത്തിലുണ്ടായിരുന്നവരിലെ അവസാനത്തെ ആള്‍ മെഴുകുതിരി നല്കുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്തു. ഇന്നും ആ മെഴുകുതിരി അവിടെ സൂക്ഷിച്ചിരിക്കുന്നു.