മാതാവിന്റെ രൂപവുമായി യൂറോപ്പിലെ ഒരു ചെറിയ ഗ്രാമത്തിലൂടെ പ്രദക്ഷിണം നടക്കുകയായിരുന്നു. പെട്ടെന്ന് എവിടെ നിന്ന് അറിയാതെ മൂന്നു വെള്ളപ്രാവുകള്‍ ആ പ്രദക്ഷിണത്തില്‍ ചേര്‍ന്നു. അവയുടെ ഉടമയാരാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പെട്ടെന്ന് അവറ്റകള്‍ മാതാവിന്റെ രൂപത്തിന്റെ പാദാന്തികത്തില്‍ ചെന്നിരുന്നു.
പ്രദക്ഷിണം അവസാനിക്കുന്നതുവരെ അവ അവിടെതന്നെ ഇരുന്നു.പിന്നീട് മരിയന്‍ പ്രദക്ഷിണം ഇറ്റലിയിലെ ബോളോഗ്നയിലെത്തി.അവിടെയു പ്രാവുകള്‍ എത്തിച്ചേര്‍ന്നിരുന്നു.അവിടെയും മാതാവിന്റെ പാദാന്തികത്തില്‍ പ്രാവുകള്‍ ഇരിപ്പുണ്ടായിരുന്നു. പ്രദക്ഷിണം ദേവാലയത്തിലെത്തിയപ്പോഴും വിശുദ്ധ കുര്‍ബാന നടക്കുമ്പോഴും എല്ലാം പ്രാവുകള്‍ മാതാവിന്റെ അടുത്തുനിന്ന് മാറിയില്ല. വിശുദ്ധ ബലിയര്‍പ്പണത്തിന്റെ പ്രധാനഭാഗമെത്തിയപ്പോള്‍ അവ മാതാവിനെ വിട്ട് അള്‍ത്താരയിലേക്ക് പറന്നു. കുരിശുരൂപത്തിലിരുന്ന് അവറ്റകള്‍ കുര്‍ബാന നോക്കിക്കണ്ടു.
പിന്നീട് അവ എന്നേയ്ക്കുമായി അപ്രത്യക്ഷമായി. ഭൂമിയിലെ രാജകുടുംബങ്ങള്‍ ചിഹ്നമായി കഴുകന്മാരെ തിരഞ്ഞെടുക്കുമ്പോള്‍ സമാധാനത്തിന്റെ രാജ്ഞിയും സമാധാനത്തിന്റെ രാജകുമാരന്റെ അമ്മയുമായ മറിയം പ്രാവിനെ തിരഞ്ഞെടുക്കുന്നു. ഇത്തരം സംഭവങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും സംഭവിച്ചിട്ടുണ്ട്.