പ്രകൃതിദുരന്തങ്ങളില്‍ നിന്നും സൂപ്പര്‍നാച്വറല്‍ അപകടങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കാനും സുരക്ഷിതരാക്കാനും കഴിവുള്ള ഉത്തരീയമാണ് പര്‍പ്പിള്‍ കളറുള്ള ബെനെഡിക്ടൈന്‍ ഉത്തരീയം. പരിശുദ്ധ അമ്മയും ഈശോയും നല്കിയ സ്വകാര്യ വെളിപാടുകളുടെ അടിസ്ഥാനത്തിലാണ് ഈ ഉത്തരീയഭക്തിയുടെ വ്യാപനം. Marie Julie Jahenny എന്ന മിസ്റ്റിക്കിനാണ് ഈ വെളിപാടുകള്‍ ലഭിച്ചത്. പഞ്ചക്ഷതധാരി കൂടിയായിരുന്നു മേരി ജൂലി. ഈ ഉത്തരീയം ധരിക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും എല്ലാവിധ ആപത്ത് അപകടങ്ങളില്‍ നിന്നും രക്ഷിക്കുമെന്ന് മാതാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.