ഔര്‍ ലേഡി ഓഫ് ബോര്‍ബോര്‍ഗിലെ അത്ഭുതങ്ങള്‍ക്ക് സാക്ഷിയായ ഒരു സാഹിത്യകാരനായിരുന്നു ജീന്‍ഫ്രോസാര്‍ട്ട്. ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ നടന്ന നൂറ്റാണ്ടുയുദ്ധത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട സ്രോതസുകള്‍ അദ്ദേഹത്തിന്റെ രചനകളാണ്. അത്തരത്തില്‍ അദ്ദേഹം സാക്ഷിയായ ഒരു സംഭവമാണ് ഇവിടെ രേഖപ്പെടുത്തുന്നത്. ഫ്രാന്‍സിലെ രാജാവും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും പരിചാരകരും ഒരു വ്യാഴാഴ്ച രാവിലെ ബോര്‍ബോര്‍ഗിലെ ദേവാലയത്തില്‍ പ്രവേശിച്ചു. സെന്റ് ജോണിന്റെ ദേവാലയം പോലും ഒഴിവാക്കാതെ അവര്‍ അത് കൊള്ളയടിക്കാന്‍ തുടങ്ങി.
അവിടെ പരിശുദ്ധ അമ്മയുടെ ഒരു രൂപം സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അതിലൊരാള്‍ മാതാവിന്റെ കിരീടത്തിലെ വിലയേറിയ കല്ല് മോഷ്ടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ അത് ശ്രമിച്ചു. പെട്ടെന്ന് ആ രൂപം അയാള്‍ക്ക് നേരെ തിരിഞ്ഞുവന്നു. ഇതുകണ്ട അയാള്‍ ഭയചകിതനായി. അയാള്‍ ബലിപീഠത്തില്‍ നിന്ന് താഴേയ്ക്ക് വീഴുകയും തല്‍ക്ഷണം മരിക്കുകയും ചെയ്തു. നിരവധി ആളുകള്‍ ഇതിന് സാക്ഷികളായിരുന്നു. പെട്ടെന്ന് തന്നെ മറ്റൊരു കൊള്ളക്കാരനും ഇതേ ലക്ഷ്യത്തോടെ മാതാവിന്റെ രൂപത്തിന് അടുത്തെത്തി. പെട്ടെന്ന് പള്ളിമണികള്‍ മുഴുവനും കൂടി അടിച്ചുതുടങ്ങി.
ഇതെല്ലാം കേട്ട് ആളുകള്‍ ദേവാലയത്തില്‍ തടിച്ചുകൂടി. ഒടുവില്‍ രാജാവും ഒരു വിലയേറിയ സമ്മാനം ദേവാലയത്തിന് നല്കി. മൂവായിരം ഫ്രാങ്കിന് മുകളിലുളള ഒരു സമ്മാനമായിരുന്നു അത്.