1400 ലെ മംഗളവാര്‍ത്താതിരുനാളിന്റെ തലേനാളായ മാര്‍ച്ച് 24 ന് ഫ്രാന്‍സിന് സമീപമുള്ള ചാലോന്‍സിലെ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ചാപ്പലില്‍ നിന്ന് രാത്രിയില്‍ ഒരു പ്രത്യേകതരം വെളിച്ചം പ്രസരിക്കുന്നതായി ചില ആട്ടിടയന്മാര്‍ കണ്ടു അവര്‍ വെളിച്ചത്തിന്‌റെ ഉറവിടം തേടി അവിടെയെത്തിയപ്പോള്‍ കണ്ടത് തീജ്വാലകളില്‍ മുഴുകിയ ഒരു മുള്‍പ്പടര്‍പ്പാണ്. മാത്രവുമല്ല കേടുപാടുകള്‍ ഒന്നുംകൂടാതെ അതിന്റെ നടുവില്‍ പരിശുദ്ധ അമ്മയും. തീ ആളിക്കത്തുന്നുണ്ടായിരുന്നുവെങ്കിലും മാതാവിനെ അഗ്നിജ്വാലകള്‍ സ്പര്‍ശിച്ചിട്ടുണ്ടായിരുന്നില്ല.
അടുത്ത ദിവസവും ഇതുപോലെത്തെ അത്ഭുതം നടന്നു. ഈ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ഹോറെബ് പര്‍വതത്തില്‍ മോശ സാക്ഷ്യം വഹിച്ചതുപോലെയുളള അത്ഭുതമായിരുന്നു അത്. കത്തുന്ന മുള്‍പ്പടര്‍പ്പ് കാണുവാന്‍ ആളുകള്‍ തടിച്ചുകൂടി. എല്ലാവരെയും അത്ഭുതപ്പെടുത്തിയത് മാതാവിനെ തീജ്വാലകള്‍ സ്പര്‍ശിച്ചിരുന്നില്ല എന്നതാണ്. തീജ്വാലകള്‍ പിന്നീട് അണഞ്ഞപ്പോള്‍ ബിഷപ് ആ രൂപം കയ്യിലെടുത്തു. ഔര്‍ ലേഡി ഓഫ് ത്രോണ്‍ എന്ന പേരില്‍ ഈ ദേവാലയം പിന്നീട് പ്രശസ്തമായി ഫ്രഞ്ചുവിപ്ലവകാലത്ത് അക്രമികള്‍ ഈ രൂപം ആക്രമിക്കാതിരിക്കാനായി രൂപം രഹസ്യസ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയുണ്ടായി. ഈ ദേവാലയത്തില്‍ നിന്ന് ഒരുപാട് അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്തവിധത്തിലുള്ള രോഗസൗഖ്യങ്ങളായിരുന്നു അവ.
കാലിക്്റ്റിസ് മൂന്നാമന്‍, പയസ് രണ്ടാമന്‍, ഗ്രിഗറി പതിനഞ്ചാമന്‍,ലിയോ പതിമൂന്നാമന്‍ എന്നീ മാര്‍പാപ്പമാരെല്ലാം ഈ മനോഹരകത്തീഡ്രലിനെ അംഗീകരിച്ചവരാണ്. ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ മാതാവിന്റെ രൂപത്തില്‍ കിരീടധാരണം നടത്തുകയുമുണ്ടായി. ജോവാന്‍ ഓഫ് ആര്‍ക്ക് 1429 ല്‍ ഈ ദേവാലയംസന്ദര്‍ശിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.