ക്ഷമയുടെ അപ്പസ്‌തോല എന്ന വിശേഷണത്തിന് തികച്ചും അന്വര്‍ത്ഥയാണ് വിശുദ്ധ ജോസഫൈന്‍ ബക്കീത്ത. തട്ടിക്കൊണ്ടുപോയി അടിമയായി ജീവിച്ച ് ഏറെ സഹനങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോയ ഒരു ജീവിതത്തിനുടമ. പക്ഷേ ആ ജീവിതത്തില്‍ നമുക്ക് പഠിക്കാനുള്ളത് വലിയ ചില പാഠങ്ങളാണ്. തന്നെ ദ്രോഹിച്ച ആരോടും ബക്കീത്തയ്ക്ക് വിദ്വേഷമോ പകയോ ഉണ്ടായിരുന്നില്ല.
സഹനത്തിന് വലിയ വിലയുണ്ടെന്നാണ് ആ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. ഏഴാം വയസിലായിരുന്നു അവളെ തട്ടിക്കൊണ്ടുപോയത്. ശരീരം മുഴുവന്‍ അക്രമികള്‍ കുത്തിമുറിവേല്പിക്കുകയും ഉപ്പുവാരിവിതറുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ആ സഹനങ്ങളെയെല്ലാം അതിജീവിക്കാന്‍ ബക്കീത്തയ്ക്ക് സാധിച്ചു. സഹനങ്ങളുടെ വില മനസ്സിലാക്കിയതിനു പുറമെ അവള്‍ എന്നും നന്ദിയുളളവളായിരുന്നു. നല്ല അനുഭവങ്ങളുടെ പേരില്‍ മാത്രം നന്ദി പറയുന്ന ശീലമാണ് നമുക്കുള്ളത്. എന്നാല്‍ ദുരനുഭവങ്ങളുടെ പേരിലും ബക്കീത്ത ദൈവത്തിന് നന്ദിപറഞ്ഞു. കുരിശില്‍ കിടന്നുകൊണ്ടു തന്റെ ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച ഈശോയെ എല്ലാകാര്യങ്ങളിലും ജോസഫൈന്‍ ബക്കീത്ത അനുകരിക്കുകയായിരുന്നു.