വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വീണ്ടും ശ്വാസതടസം. കഴിഞ്ഞ ആറു ദിവസമായി പാപ്പ ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നാണ് വാര്‍ത്ത. മോശമായ കാലാവസ്ഥ മൂലം എനിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ നിങ്ങളോട് മാപ്പു ചോദിക്കുന്നു. പൊതുദര്‍ശന വേളയില്‍ ഫെബ്രുവരി അഞ്ചിന് പാപ്പ വിശ്വാസികളോടായി പറഞ്ഞു. സാന്താമാര്‍ത്തയില്‍ പതിവുപോലെ സന്ദര്‍ശകരെ ഈ അവസ്ഥയിലും പാപ്പ സ്വീകരിക്കുന്നുണ്ട്, മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളിലും മാറ്റംവരുത്തിയിട്ടില്ല. ഫെബ്രുവരി ഒമ്പതാം തീയതി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ അദ്ദേഹം ക്ഷീണിതനായി കാണപ്പെട്ടിരുന്നു. രണ്ടുതവണ പാപ്പ കഴിഞ്ഞ ആഴ്ചയില്‍ വീഴുകയും ചെയ്തിരുന്നു.