ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇല്ലാത്തത് ആര്‍ക്കാണ്? എല്ലാവരും ഓരോ തരത്തില്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ്.രോഗങ്ങളും തൊഴില്‍നഷ്ടവും സാമ്പത്തികപ്രതിസന്ധിയും തെറ്റിദ്ധാരണയും ജോലിയില്ലായ്മയും പഠനത്തിലുള്ള പരാജയവും.. ഇങ്ങനെ എത്രയെത്ര പ്രതിസന്ധികള്‍. പക്ഷേ ഇവയെനേരിടാന്‍ നമുക്ക് സാധിക്കുന്നത് ഉറച്ച ദൈവവിശ്വാസത്തിലും ദൈവശരണത്തിലും മാത്രമാണ്. ജീവിതത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ വിശുദ്ധ പാദ്രെ പിയോ ചൊല്ലിയിരുന്ന പ്രാര്‍ത്ഥനയാണ് ചുവടെ ചേര്‍ക്കുന്നത്. ഈ പ്രാര്‍ത്ഥന നമുക്കും ഏ്റ്റുചൊല്ലി പ്രതിസന്ധികളെ അതിജീവിക്കാം.
കര്‍ത്താവേ, എന്നോടൊപ്പം നില്‍ക്കുക, ജീവിതകാലത്ത് അങ്ങയെ മറക്കാതിരിക്കാന്‍ എന്നെ സഹായിക്കുക. കര്‍ത്താവേ, ഞാന്‍ ബലഹീനനായതിനാല്‍ എന്നോടു കൂടെ നില്‍ക്കേണമേ. വിഷമങ്ങളില്‍ വീണുപോകാതിരിക്കാന്‍ എനിക്ക് അങ്ങയുടെ കൃപയും ശക്തിയും ആവശ്യമാണ്.
കര്‍ത്താവേ, എന്നോടു കൂടെ വസിക്കണമേ, നീ എന്റെ ജീവനാണ്. നീയില്ലാതെ എനിക്ക് ശക്തിയില്ല. കര്‍ത്താവേ, എന്നോടു കൂടെ വസിക്കണമേ, നീ എന്റെ വെളിച്ചമാണ്. നീ
ഇല്ലെങ്കില്‍ ഞാന്‍ ഇരുട്ടിലാണ്. കര്‍ത്താവേ, എന്നോടു കൂടെ വസിക്കണമേ, അങ്ങനെ ഞാന്‍ നിന്റെ ശബ്ദം കേള്‍ക്കുകയും അങ്ങയെ പിന്തുടരുകയും ചെയ്യട്ടെ. കര്‍ത്താവേ, എന്നോടൊപ്പം നില്‍ക്കണമേ, കാരണം ഞാന്‍ അങ്ങയെ സ്‌നേഹിക്കാന്‍ ആഗ്രഹിക്കുന്നു.
കര്‍ത്താവേ, ഞാന്‍ അങ്ങയോട് വിശ്വസ്തനായിരിക്കാന്‍ ആഗ്രഹിക്കുന്നു. എന്നോടൊപ്പം വസിക്കണമേ. കര്‍ത്താവേ, എന്റെ ആത്മാവ് എത്ര ദരിദ്രമാണെങ്കിലും എന്നോടൊപ്പം നില്‍ക്കണമേ. അത് എനിക്ക് ആശ്വാസത്തിന്റെ ഇടമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’