ഇരിങ്ങാലക്കുട: നിര്‍ദ്ധനരോഗികളെയും കുടുംബത്തെയും സഹായിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത ഡയാലിസിസിസിന് വേണ്ടി ഒന്നരക്കോടി രൂപയുടെ വന്‍പദ്ധതിയുമായി രംഗത്ത്. പണമില്ലാതെ ഡയാലിസിസ് ചെയ്തുകൊടുക്കുന്ന പദ്ധതിക്കാണ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്.
മാതാവിന്റെ ജനനതിരുനാള്‍ ദിനമായ സെപ്തംബര്‍ എട്ടിന് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം. അഞ്ച് ഡയാലിസിസ് മെഷിനുകള്‍ വഴി രണ്ടു ഷിഫ്റ്റുകളിലായി പന്ത്രണ്ട് രോഗികള്‍ക്കാണ് ഒരു ദിവസം ഇതുവഴി ഡയാലിസിസ് സേവനം ലഭ്യമാകുന്നത്.
75 ലക്ഷം രൂപ അടിസ്ഥാന സകര്യങ്ങള്‍ക്കും അത്രയും രൂപ തന്നെ ഓരോ വര്‍ഷവും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായി വരും.