യഹൂദ സിനഗോഗായിരുന്ന ആരാധനാലയമാണ്് ജസ്റ്റിന്‍ ചക്രവര്‍ത്തിയുടെ കാലത്ത് 566 ല്‍ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ദേവാലയമായി മാറിയതെന്ന് ആബട്ട് ഓര്‍സിനി എഴുതുന്നു. സ്വിസ് ആര്‍ക്കിയോളജിസ്റ്റ് പോള്‍ സ്റ്റാന്‍സ് മാന്‍ 1930 ലും ജര്‍മ്മന്‍ ആര്‍ക്കിയോളജിസ്റ്റായ സ്റ്റീഫന്‍ വെസ്റ്റ് ഫാലന്‍ 1990 ലും ഇവിടെ നിരവധിയായ ഗവേഷണങ്ങള്‍ നടത്തിയിരുന്നു, ബൈസന്റൈയന്‍ ചരിത്രത്തിന്റെ ഭാഗമായുള്ള എന്തെല്ലാം ഘടകങ്ങള്‍ ഇവിടെയുണ്ടായിരുന്നുവെന്ന നമുക്കറിയില്ലെങ്കിലും 1475 ല്‍ ഡൊമിനിക്കന്‍സ് ഇത് ഔര്‍ ലേഡി ഓഫ് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നും പിന്നീട് ജപമാല രാജ്ഞിയെന്നും നാമകരണം നടത്തിയ ദേവാലയമാണ്.
1640 ല്‍ ഔര്‍ ലേഡി ഓഫ് കോണ്‍സ്റ്റാന്റിനോപ്പിള്‍ മോസ്‌ക്കായി പരിണമിച്ചു. പുരാവസ്തുഗവേഷകരായ രണ്ടുപേരുടെ അഭിപ്രായപ്രകാരം ഏഴാം നൂറ്റാണ്ടിലാണ്ഈ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടന്നത്. പതിമൂന്നാം നൂറ്റാണ്ടിലാണ് ദേവാലയത്തിന്റെ പുനനിര്‍മ്മാണം നടന്നത്. പഴയ ദേവാലയം ശവകുടീരമായി പിന്നീട് മാറ്റി. പുതിയ ദേവാലയത്തിന്റെ ഭാഗമായി രണ്ടു കെട്ടിടങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ദേവാലയത്തിന്റെ മുകള്‍ നിലയില്‍ പരിശുദ്ധ അമ്മയുടെ ജീവിതം ചിത്രീകരിക്കുന്ന പെയ്ന്റിങ് സ്ഥാപിച്ചിട്ടുണ്ട്. ക്രിപ്റ്റിന്റെ മധ്യത്തിലുള്ള ചെറിയ അറയില്‍ മാതാവിന്റെ ത്ിരുശേഷിപ്പ് സൂക്ഷിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന വിധത്തില്‍ മാലാഖമാരാല്‍ ചുറ്റപ്പെട്ട കന്യകയുടെ ചിത്രം സ്ഥാപിച്ചിട്ടുണ്ട്.