Wednesday, February 12, 2025
spot_img
More

    ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്‌മിഷൻ 2025 ( നോമ്പുകാല ധ്യാനം )

    ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്‌മിഷൻ 2025 ( നോമ്പുകാല ധ്യാനം )

    ഷൈമോൻ തോട്ടുങ്കൽ 

    ബിർമിംഗ് ഹാം . തപസിന്റെയും ആത്മ വിശുദ്ധീകരണത്തിന്റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും ,പ്രൊപ്പോസഡ്‌ മിഷൻ , മിഷൻ കേന്ദ്രങ്ങളിലും നോമ്പ് കാല ധ്യാനങ്ങൾ നടത്തുന്നു .രൂപതയുടെ രൂപീകരണത്തിനുശേഷം എല്ലാ നോമ്പുകാലത്തും നടത്തുന്ന ഗ്രാൻഡ് മിഷൻ ധ്യാനങ്ങളുടെ ഭാഗമായി ഈവർഷം നടത്തുന്ന ഗ്രാൻഡ് മിഷൻ 2025ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനുഗ്രഹീതരായ വചന പ്രഘോഷകർ നേതൃത്വം നൽകുന്ന ധ്യാനങ്ങൾ ആണ് ഫെബ്രുവരി മാസം 28 മുതൽ ഏപ്രിൽ മാസം 13 വരെ ക്രമീകരിച്ചിരിക്കുന്നത് .
    ധ്യാന ശുശ്രൂഷകൾക്ക് ഒരുക്കമായി എല്ലാ ഇടവക , മിഷൻ , പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിലും രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സൺ റവ. സി. ആൻ മരിയയുടെ നേതൃത്വത്തിൽ ധ്യാനത്തിൻ്റെ വിജയത്തിനായുള്ള തയ്യാറെടുപ്പുകളും പ്രത്യേക പ്രാർത്ഥനകളും നടന്നു വരുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഭാഗമായ 109 കേന്ദ്രങ്ങളിലാണ് നോമ്പുകാല വാർഷിക ധ്യാനം നടക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സാദ്ധ്യമായ എല്ലാ മിഷനുകളിലും ധ്യാന സമയത്ത് എത്തിച്ചേരുകയും സന്ദേശം നൽകുകയും ചെയ്യും. വിവിധ ഇടവക , മിഷൻ , പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിൽ നടക്കുന്ന ധ്യാനത്തിന്റെ സമയക്രമവും, സ്ഥലങ്ങളും ‘ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു .ഗ്രാൻഡ് മിഷൻ 2025 നോമ്പുകാല വാർഷിക ധ്യാനത്തിൽ പങ്കെടുക്കുവാനും ആത്മ വിശുദ്ധീകരണവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി രൂപത പി.ആർ. ഒ. റവ ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു .

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!