എപ്പോഴാണ് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്? രാവിലെയോ രാത്രിയോ അതോ ഉച്ചയ്‌ക്കോ? ചിലര്‍ അതിരാവിലെ എണീറ്റു പ്രാര്‍ത്ഥിക്കുന്നവരാണ്. വിശുദ്ധ ഫ്രാന്‍സിസ് സാലെസിനെപോലെയുള്ള വിശുദ്ധര്‍ അതിരാവിലെ എണീറ്റു പ്രാര്‍ത്ഥിക്കുന്നവരും അത്തരത്തിലുളള പ്രാര്‍ത്ഥനയുടെ ഫലം മനസ്സിലാക്കിയവരുമായിരുന്നു. മറ്റ് ചിലരാകട്ടെ രാത്രിയായതിനു ശേഷം മാത്രം പ്രാര്‍ത്ഥിക്കുന്നവരാണ്.
രണ്ടുകൂട്ടരും നിശ്ശബ്ദതയില്‍ പ്രാര്‍ത്ഥിക്കുന്നവരും അപ്രകാരം പ്രാര്‍ത്ഥിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. ഏതു സമയം പ്രാര്‍ത്ഥനയ്ക്കായി തിരഞ്ഞെടുത്താലും ഒരു കാര്യം മറക്കാതിരിക്കുക. ദൈവവുമായുളള അടുപ്പമാണ് പ്രാര്‍ത്ഥനയ്ക്ക് ആധാരം. ദൈവത്തോടുള്ള സംസാരമാണ് പ്രാര്‍ത്ഥന. ആത്മീയമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പ്രാര്‍ത്ഥനയില്‍ അധിഷ്ഠിതമായ ജീവിതം നയിച്ചവരായിരുന്നു.
നമ്മുടെ പ്രാര്‍ത്ഥന ആത്മാര്‍ത്ഥതയുള്ളതാവട്ടെ. തിരക്കുപിടിച്ച ജീവിതത്തില്‍ എപ്പോഴെങ്കിലും പ്രാര്‍ത്ഥിക്കാന്‍ സമയം കണ്ടെത്തുക. പ്രാര്‍ത്ഥനയിലൂടെ വളരുക, പ്രാര്‍ത്ഥനയിലൂടെ ദൈവവുമായുള്ള ബന്ധം ദൃഢമാക്കുക.