പ്രാര്‍ത്ഥിച്ചിട്ടു കിട്ടുന്നില്ല, പ്രാര്‍ത്ഥിച്ചിട്ടു കാര്യമില്ല എന്നൊക്കെ പ്രാര്‍ത്ഥനയെ സംബന്ധിച്ച് എത്രയെത്ര നെഗറ്റീവ് കാര്യങ്ങളാണ് നാം പറയുന്നത്. അതുകൊണ്ടുതന്നെ പ്രാര്‍ത്ഥിച്ചിട്ടു പാതി അവസാനിപ്പിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ അവര്‍ക്കൊരിക്കലും പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചറിയില്ല, ലൂക്കാ 11 ാംഅധ്യായം അഞ്ചുമുതല്‍ 13 വരെയുള്ള വചനങ്ങള്‍ പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചാണ് പറയുന്നത്. ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍ നിങ്ങള്‍ക്കു തുറന്നുകിട്ടും. എന്നാണ് ഇവിടെ ഒരു ഭാഗത്ത് വചനം പറയുന്നത്. മക്കള്‍ക്ക് നല്ല ദാന്ങ്ങള്‍ നല്കാന്‍ ദുഷ്ടരായ നിങ്ങള്‍ക്കു അറിയാമെങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്കു എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല എന്ന വചനം നാം ചോദിക്കുന്നവയ്‌ക്കെല്ലാം ദൈവത്തിന് ഉത്തരം നല്കാന്‍ കഴിയും എന്ന സത്യം അടിവരയിട്ടുപറയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പ്രാര്‍്ത്ഥനയുടെ ശക്തിയില്‍ സംശയിക്കാതെ നാം പ്രാര്‍ത്ഥിക്കുക, ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ ഉത്തരം നല്കും.