Friday, March 21, 2025
spot_img
More

    സമർപ്പിതർ തീക്ഷ്‌ണമായ പ്രേഷിതാഭിമുഖ്യത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും വേണം: മാർ റാഫേൽ തട്ടിൽ

    കാക്കനാട്: സമർപ്പിതർ തീക്ഷ്‌ണമായ പ്രേഷിതാഭിമുഖ്യത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും വേണമെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയിലെ സന്യാസിനീ സമൂഹങ്ങളുടെ മേലധികാരികൾക്കായി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമർപ്പിത സമൂഹങ്ങൾ ചെയ്യുന്ന പ്രേഷിതപ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിക്കുകയും മിഷൻ പ്രദേശങ്ങളിൽ തങ്ങളുടെ പ്രത്യേക സിദ്ധിയും ദർശനവുമനുസരിച്ചു ധീരതയോടെ ശുശ്രുഷ ചെയ്യണമെന്നും മേജർ ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ ചെയ്യുന്ന കാര്യങ്ങൾ തുടരുമ്പോൾതന്നെ സുവിശേഷാത്മകമായ ക്രൈസ്തവ സാക്ഷ്യം ജീവിക്കക്കുകയും വേണം. സ്ഥാപനവത്ക്കരണത്തെക്കാൾ ദൈവോന്മുഖമായ ജീവിതത്തെ മറ്റുള്ളവർക്കു പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ മുഴുകണമെന്നും നിലവിലുള്ള സ്ഥാപനങ്ങൾ അത്തരം പ്രവർത്തനങ്ങൾക്കു തടസ്സമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മാർ തട്ടിൽ ഓർമ്മപ്പെടുത്തി.

    പ്രേഷിതപ്രവർത്തനങ്ങളിൽ പങ്കുകാരായ സന്യാസിനിമാർ ഭാരതത്തിനകത്തും പുറത്തും തങ്ങൾ നടത്തുന്ന മിഷൻ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയും, സീറോമലബാർസഭയുടെ പ്രേഷിതാഭിമുഖ്യങ്ങളോടു ചേർന്ന് കൂട്ടായ്മയിലും സഹകരണ മനോഭാവത്തിലും ദൈവരാജ്യം പടുത്തുയർത്താൻ സഹകരണം വാഗ്‌ദാനം ചെയ്യുകയും ചെയ്തു. സമർപ്പിത സമൂഹങ്ങളുടെ മദർ ജനറൽമാരും, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സും, മിഷൻ പ്രദേശങ്ങളിൽ സേവനം ചെയ്യുന്നവരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

    സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കമ്മീഷൻ അംഗങ്ങളായ മാർ ജോസഫ് കൊല്ലംപറമ്പിൽ സി.എം.ഐ, മാർ ജോൺ നെല്ലിക്കുന്നേൽ, സമർപ്പിതർക്കുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എന്നിവർ സംസാരിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ, ഓഫീസ്‌ സെക്രട്ടറി സി. മെർലിൻ ജോർജ് എം.എസ്.എം.ഐ എന്നിവർ സമ്മേളനത്തിനു നേതൃത്വം നൽകി.

    ഫാ.ഡോ. ആന്റണി വടക്കേകര വി.സി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!