ഈ ദേവാലയത്തെക്കുറിച്ച് ആബട്ട് ഓര്‍സിനിയുടെ വാക്കുകള്‍ ഇപ്രകാരമാണ്: സെന്റ് റെമിജിയോസ് സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ അനന്തിരവനും ആദ്യ മെത്രാനുമായ വിശുദ്ധ ജെനെബാന്‍ഡ് കൂദാശ നിര്‍വഹിക്കുകയും ചെയ്ത ദേവാലയമാണ് ഇത് ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ചിത്രത്തില്‍നിന്ന് രക്തം വാര്‍ന്നതായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ദേവാലയത്തിന്റെ നിര്‍മാണം ആരംഭിച്ചത് 1155 ലും പൂര്‍ത്തിയായത് 1235 ലും ആയിരുന്നു. ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ച കത്തീഡ്രലുകളില്‍ ആദ്യത്തേതാണ് ഈ ദേവാലയം. പതിനാറു കാളകളെ ഇവിടെ കല്ലില്‍ കൊത്തിവച്ചിട്ടുണ്ട്. അതിന്റെ പിന്നില്‍ ഒരു കഥയുണ്ട്.
ദേവാലയത്തിന്റെ നിര്‍മ്മാണം നടക്കുന്ന വേളയില്‍ മുകളിലേക്ക് കല്ലുകള്‍ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടു നേരിടേണ്ടിവന്നുവെന്നും അപ്പോള്‍ ഭീമാകാരനായ ഒരു കാള അവിടെ പ്രത്യക്ഷപ്പെടുകയും കല്ലുകള്‍ കയറ്റാന്‍ സഹായിക്കുകയും ചെയ്തുവെന്നും അതിനു ശേഷം അത് അപ്രത്യക്ഷമായെന്നുമാണ് ആ കഥ. പതിമൂന്നാം നൂറ്റാണ്ടുമുതല്‍ ഉപയോഗിച്ചുവരുന്ന റോസ് വിന്‍ഡോ ഈ ദേവാലയത്തിലുമുണ്ട് പരിശുദ്ധ അമ്മ ഉണ്ണീശോയെയും കയ്യിലെടുത്തു പിടിച്ച് സ്‌നാപകയോഹന്നാനും ഏശയ്യ പ്രവാചകന്റെയും നടുവിലായി ഇരിക്കുന്ന ചിത്രീകരണമാണ് അതിലുള്ളത്.
നോ്ട്രഡാം കത്തീഡ്രലിലുള്ളതിനെക്കാള്‍ ശോഭയുള്ള കല്ലുകള്‍ കൊണ്ടാണ് ദേവാലയത്തിന്റെ അകഭാഗം പൂര്‍ത്തിയാക്കിയിരിക്കുന്നത്.