ഫ്രാന്‍സിലെ റൗന് സമീപമുള്ള ഈ ദേവാലയത്തില്‍ ശനിയാഴ്ചകളില്‍ വലിയ തോതില്‍ വിശ്വാസികള്‍ എത്താറുണ്ട്. 1563 ഡിസംബര്‍ 23 ന് ലൂക്കോണിലെ ബിഷപ്പ് ജീന്‍ ബാപ്റ്റിസ്റ്റ് പരിശുദ്ധ അമ്മയുടെ നാമധേയത്വത്തില്‍ സമര്‍പ്പിച്ച ദേവാലയമാണ് ഇത്. റിഫര്‍മേഷന്റെ കാലത്ത് സ്വിറ്റ്‌സര്‍ലാന്റ്, ജര്‍മ്മനി, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നടന്ന മതപരമായ ഞെരുക്ക കാലത്താണ് ഈ ദേവാലയം ആദ്യമായി നിര്‍മ്മിക്കപ്പെട്ടത്. വിശ്വാസത്തിനെതിരെയുള്ള ആക്രമണകാലത്ത് വലിയൊരു പ്രതിരോധമായി ഈ ദേവാലയം നിലകൊണ്ടു.ഈ ദേവാലയത്തിന്റെ നിര്‍മ്മാണത്തിനു ശേഷമാണ് മതപരമായ യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പക്ഷേ അപ്പോഴും ഈ ദേവാലയത്തിലേക്ക് തീര്‍ത്ഥാടനങ്ങള്‍ മുറപോലെ നടന്നിരുന്നു.
ഉണ്ണിയേശുവിനെ കൈയിലെടുത്തുപിടിച്ചിരിക്കുന്ന മാതാവിനോടുള്ള വണക്കം പണ്ടുമുതല്‌ക്കേ ഇവിടെയുണ്ടായിരുന്നു. പലരും ഇവിടേയ്ക്ക് തീര്‍ത്ഥാടനം നടത്തുന്നു. 1818 ല്‍ പ്ലേഗുബാധയെതുടര്‍ന്ന് വലിയ ദുരന്തങ്ങള്‍ അരങ്ങേറിയപ്പോള്‍ വിശ്വാസികള്‍ മെത്രാന്റെ ആഹ്വാനത്തെ തുടര്‍ന്ന് ഇവിടെയുള്ള മാതാവിന്റെ അടുക്കലേക്ക് തീര്‍ത്ഥാടനം നടത്തിയതിന്റെ ഫലമായി പ്ലേഗ് വിമുക്തമായി. മാതാവിനോടു ചെറുപ്രായം മുതല്‍ക്കേ ഭക്തിയില്‍ വളര്‍ന്നുവന്ന ഒരു ദരിദ്രബാലന്‍ പിന്നീട് പുരോഹിതനായി മാറിയതിന്റെ കഥയും ഈ ദേവാലയത്തോടു ചേര്‍ന്നു പറഞ്ഞുപോരുന്നു. ഒടുവില്‍ അദ്ദേഹം ന്യൂമെക്‌സിക്കോയിലെ ആദ്യ ആര്‍ച്ചുബിഷപ്പുമായി, അദ്ദേഹത്തിന്റെ പേരത്രെ ജീന്‍ ബാ്പ്റ്റിസ്റ്റ് ലാമി.