വര്‍ഷം 636. ബോളോഗ്ന തുറമുഖത്ത് കൂടി നില്ക്കുന്ന ആളുകള്‍ അവിശ്വസനീയമായ ഒരു കാഴ്ച കണ്ടു. കപ്പിത്താനില്ലാതെ, തുഴയില്ലാതെ ഒരു കപ്പല്‍ തീരമണയുന്നു. കപ്പല്‍ മുന്നോട്ടുസഞ്ചരിക്കാന്‍ സഹായിക്കുന്ന യാതൊന്നും അതില്‍ ഇല്ലായിരുന്നു. പക്ഷേ ആ കപ്പലിന്‌റെ അമരത്ത് പ്രകാശമാനമായ ഒരു രൂപമുണ്ടായിരുന്നു. ഉണ്ണീശോയെ കയ്യിലെടുത്തുപിടിച്ചുനിലക്കുന്ന മാതാവിന്റെ മനോഹരരൂപം. തീരത്തുനില്ക്കുന്നവര്‍ അപ്പോള്‍ ഒരു സ്വരം കേട്ടു.
ഞാന്‍ ഈ സ്ഥലത്തെ കൃപയുടെ ഇടമായി തിരഞ്ഞെടുത്തിരിക്കുന്നു.’
മാതാവിന്റെ പേരില്‍ പ്രതിഷ്ഠിക്കപ്പെട്ട ഒരു ദേവാലയം അവിടെ ഉയര്‍ന്നു. പന്ത്രണ്ടാം നൂറ്റാണ്ടായപ്പോഴേയ്ക്കും മാതാവിനോടുള്ള വണക്കം പാരമ്യത്തിലെത്തി. ബോളോഗ്നോമാതാവിന്റെ രൂപം മോഷണം പോയിട്ടുണ്ട്. ഹെന്‍ട്രി എട്ടാമന്റെ കാലത്തായിരുന്നു അത്. പിന്നീടും പലതവണ മാതാവിന്റെ രൂപം മോഷണം പോവുകയും അതു വീണ്ടെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ രൂപം പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. അതേ പോലെ നിര്‍മ്മിച്ച നാലു മരിയന്‍ പതിപ്പുകള്‍ ഏഴു വര്‍ഷത്തിലേറെ ഫ്രാന്‍സില്‍ പര്യടനം നടത്തി. അവയിലൊന്ന് 1948 ല്‍ ഇംഗ്ലണ്ടിലെ വാല്‍സിംഹ്ഹാമിലേക്ക് കൊണ്ടുപോയി.
മധ്യകാല ഫ്രാന്‍സിലെ പ്രധാനപ്പെട്ട ഒരു മരിയന്‍രൂപമാണ് ബോളോഗ്നയിലെ മാതാവ്. 1469 ലാണ് പുതിയ ദേവാലയം കൂദാശ ചെയ്യപ്പെട്ടത്. ജൂലൈ 10 ന്് തിരുനാള്‍ ആചരിക്കുന്നു.