Appachan Kannanchira
ബാസിൽഡൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ഫെബ്രുവരി 21 ന്, വെള്ളിയാഴ്ച ബാസിൽഡണിൽ മേരി ഇമ്മാക്കുലേറ്റ് സീറോമലബാർ മിഷന്റെ ആതിഥേയത്വത്തിൽ നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കിയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിൽ ശുശ്രുഷകൾ നയിക്കുക. ബാസിൽഡനിലെ മോസ്റ്റ് ഹോളി ട്രിനിറ്റി ദേവാലയത്തിലാണ് അടുത്ത വെള്ളിയാഴ്ചയിലെ നൈറ്റ് വിജിലിനോടനുബന്ധിച്ചുള്ള തിർക്കർമ്മങ്ങളും ശുശ്രുഷകളും ക്രമീകരിച്ചിരിക്കുന്നത്.
മാനവ രക്ഷാകരദൗത്വത്തിൽ, ദൈവപുത്രന്റെ പീഡാനുഭവങ്ങളും, കുരിശുമരണവും, പ്രത്യാശ പകർന്ന ഉദ്ധാനവും അനുസ്മരിച്ചുകൊണ്ടുള്ള വിശ്വാസ തീർത്ഥാടനയാത്രയിൽ ഒരുങ്ങി പങ്കുചേരുവാൻ അനുഗ്രഹീതമാവുന്ന ശുശ്രുഷകളാവും നൈറ്റ് വിജിലിൽ ക്രമീകരിക്കുക. ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച് ദിനാന്ത യാമങ്ങളിൽ ഉണർന്നിരുന്നുള്ള പ്രാർത്ഥനക്കും അതോടൊപ്പം കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും ബാസിൽഡനിൽ അവസരമൊരുങ്ങും.
വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെ പരിശുദ്ധ ജപമാല സമർപ്പണത്തോടെ നൈറ്റ് വിജിൽ ശുശ്രുഷകൾ ആരംഭിക്കും. വിശുദ്ധ കുർബ്ബാന,പ്രെയ്‌സ് & വർഷിപ്പ്, തിരുവചന ശുശ്രുഷ, രോഗശാന്തി ശുശ്രുഷ, ആരാധന തുടർന്ന് സമാപന ആശീർവ്വാദത്തോടെ രാത്രി പതിനൊന്നരയോടെ തിരുക്കർമ്മങ്ങളും ശുശ്രുഷകളും സമാപിക്കും.
ദൈവീക കൃപകളും, അനുഗ്രഹങ്ങളും, നവീകരണവും പ്രാപിക്കുവാൻ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
മനോജ് തയ്യിൽ- 07848808550,
മാത്തച്ചൻ വിളങ്ങാടൻ- 07915602258
നൈറ്റ് വിജിൽ സമയം:
ഫെബ്രുവരി 21, വെള്ളിയാഴ്ച, രാത്രി 19:30 മുതൽ 23:30 വരെ.
Venue: The Most Holy Trinity Church, Wickhay, Basildon, SS15 5DS