കൊച്ചി :മെഡിക്കൽ പരിശീലനം ആഗ്രഹിക്കുന്നവരുടെ മാനസിക ആരോഗ്യനില അഡ്‌മിഷൻ നൽകുന്നതിന് മുമ്പ് ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു .മനുഷ്യജീവനെ
ആദരവോടെ
സ്നേഹത്തോടെ
സംരക്ഷിക്കുവാൻ നഴ്‌സിംഗ് പരിശീലനം
നേടുമ്പോൾ അവർ അതിന് യോഗ്യതയില്ലാത്തവരാണെന്ന് തെളിയിച്ച കേരളത്തിൻെറ പൊതുസമൂഹത്തെ വേദനിപ്പിക്കുന്ന സംഭവമാണ് കോട്ടയത്തു നടന്ന റാഗിംഗ് .
കുറ്റകൃത്യം ചെയ്‌ത ക്രൂരമായ മനസ്സുള്ള ഇവരെ പഠനത്തിൽനിന്നും മാറ്റിനിർത്തി ശക്തമമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
ഇനി ആരും എവിടെയും ഇത്തരം ക്രൂരത ആവർത്തിക്കരുത് . സ്ഥാപനത്തിൻെറ അധികാരികൾ മനുഷ്യജീവൻെറ മഹത്വം പഠനകേന്ദ്രത്തിലും ഹോസ്റ്റൽ മുറികളിലും സർക്കാർ
ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു .
9446329343.