ഐഎസ് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന് 10 വയസ് പൂര്‍ത്തിയായ അവസരത്തില്‍ ഈ രക്തസാക്ഷികളെക്കുറിച്ചു ആനിമേഷന്‍ സിനിമ പുറത്തിറങ്ങിയിരിക്കുന്നു. The 21 എന്നാണ് ചിത്രത്തിന്റെ പേര്. 13 മിനിറ്റ് ദൈര്‍ഘ്യമുളള സിനിമയാണ് ഇത്. ഗ്ലോബല്‍ കോപ്റ്റിക് കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ മോര്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചോസണ്‍ സിനിമയിലൂടെ പ്രശസ്തനായ ജൊനാഥന്‍ റൂമിയാണ് എക്‌സിക്യൂട്ടീവ്‌പ്രൊഡ്യുസര്‍. www. the21film.com ലൂടെ സൗജന്യമായി ഇപ്പോള്‍ കാണാന്‍ കഴിയും. ഈ മെയില്‍ വിലാസം നല്കിയാല്‍ തുടര്‍ന്നും കാണാനാവും.