വത്തിക്കാന്‍ സിറ്റി: കലാസാംസ്‌കാരിക ലോകത്തിന്റെ ജൂബിലിയാചരണം സമാപിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അസാന്നിധ്യത്തിലായിരുന്നു ജൂബിലിയാചരണം. മാര്‍പാപ്പ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലായിരുന്നു ഇത്. പതിനഞ്ചാം തീയതി തുടങ്ങിയ ആഘോഷം പതിനെട്ടിനാണ് സമാപിച്ചത്. കലാകാരന്മാരുമായുള്ള പാപ്പായുടെ കൂടിക്കാഴ്ച നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പതിനാലാം തീയതി പാപ്പ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പല പ്രോഗ്രാമുകളും റദ്ദാക്കിയതിന്റെ കൂട്ടത്തില്‍ കലാകാരന്മാരുമായുള്ള കൂടിക്കാഴ്ചയും റദ്ദാക്കുകയായിരുന്നു.