പരിശുദ്ധ അമ്മയോടുള്ള ആദരഭക്തിസൂചകമായി നിരവധി സന്ന്യാസസമൂഹങ്ങള്‍ നിലവിലുണ്ട്. അവയിലൊന്നാണ് ഓര്‍ഡര്‍ ഓഫ് സെര്‍വെന്റ്‌സ് ഓഫ്് മേരി. പതിമൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ഈ സന്ന്യാസസമൂഹം സെവന്‍ ഹോളി ഫൗണ്ടേഴ്‌സ് സ്ഥാപിച്ചതാണ്. ബോണ്‍ഫിലിയോ, ബര്‍ത്തലോമിയോ, ജിയോവാന്നി, ബെനെഡെറ്റോ, ജെരാര്‍ദിനോ,റിക്കോവേറോ, അലെസിയോ എന്നിവരാണ് ഈ ഏഴുപേര്‍. ഏഴു നക്ഷത്രങ്ങള്‍ എന്ന് ഇവരെ വിളിക്കാറുണ്ട്. പരിശുദ്ധ അമ്മയോട് ചെറുപ്രായം മുതല്‍ ഭക്തിയുളളവരായിരുന്നു അവര്‍. അതുകൊണ്ടാണ് പരിശുദ്ധ അമ്മയോടുള്ള സ്‌നേഹസൂചകമായി ഇങ്ങനെയൊരു സന്ന്യാസസമൂഹം ആരംഭിക്കാന്‍ അവര്‍ക്ക് സാധിച്ചത്.