വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും.( മത്താ 7:1-2)
ഈ തിരുവചനം മറന്നുകൊണ്ടാണ് നാം പലപ്പോഴും മറ്റുള്ളവര്‍ക്കുനേരെ വിധിപ്രസ്താവങ്ങള്‍ നടത്തുന്നത്. മറ്റുള്ളവരെ അന്ധമായി വിധിക്കുന്നതിന് മുമ്പ് നാം നിര്‍ബന്ധമായും താഴെപ്പറയുന്ന അഞ്ചുകാര്യങ്ങള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.
- നമ്മള്‍ കുറ്റപ്പെടുത്തുന്ന, വിധിക്കുന്ന ആളുടെ സ്ഥാനത്ത് നമ്മെതന്നെ പ്രതിഷ്ഠിക്കുക
- കുറ്റപ്പെടുത്തുന്നതിന് മുമ്പ് ആ വ്യക്തിയെ സ്‌നേഹിക്കാന്‍ ശ്രമിക്കുക
- എപ്പോഴും പരസ്യമായി കുറ്റപ്പെടുത്തുന്നതിന് പകരം തനിച്ചായിരിക്കുമ്പോള്‍, അല്ലെങ്കില്‍ നിങ്ങളും ആ വ്യക്തിയും മാത്രമായിരിക്കുമ്പോള്‍ പിഴവുകള്‍ ചൂണ്ടികാണിക്കാന്‍ ശ്രമിക്കുക
- കുറ്റം ചെയ്ത വ്യക്തിയെ അനുതാപപൂര്‍വ്വം വീക്ഷിക്കുക
- മറ്റുള്ളവരായിരിക്കും തെറ്റ് ചെയ്തത്, പക്ഷേ ആ തെറ്റ് ഏറ്റെടുക്കാന്‍ സന്നദ്ധതയുണ്ടായിരിക്കുക.