ദൈവകൃപയുടെ പുത്രിമാര്‍. കേരളമണ്ണില്‍ നിന്ന് ലോകത്തെ സേവിക്കാന്‍പുതിയൊരു താപസസന്യാസസമൂഹം. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും പ്രമുഖ വചനപ്രഘോഷകനുമായ ഫാ. ഡൊമിനിക് വാളന്മനാല്‍ സ്ഥാപിച്ചതാണ് ദൈവകൃപയുടെ പുത്രിമാര്‍ എന്ന പുതിയ സന്യാസിനിസമൂഹം.
പ്രഥമ അംഗങ്ങളായി നവസന്യാസ പരിശീലനം പൂര്‍ത്തിയാക്കിയ ഏഴു പേരുടെ ആദ്യ വ്രത വാഗ്ദാനവും സഭാവസ്ത്ര സ്വീകരണവും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകര്‍മികത്വത്തില്‍ മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ചാപ്പലില്‍ നടന്നു. അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീവ്രതങ്ങള്‍ക്കു പുറമെ ദൈവവചനപ്രഘോഷണവും ഇവരുടെ വ്രതമാണ്.