ലോകമെങ്ങും വൈദികര്‍ക്കുനേരെ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ പോലും വൈദികര്‍ ആക്രമിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്യുന്നു. കൂടാതെ വൈദികരെ തട്ടിക്കൊണ്ടുപോകുന്നു, 2016 ല്‍ ഫാ. ജാക്വസ് ഹാമെലിനു സംഭവിച്ച ദാരുണാന്ത്യം ഇപ്പോഴും നമ്മുടെ ഓര്‍മ്മയില്‍ ഞെട്ടലുളവാക്കുന്നുണ്ട്, ഇങ്ങനെയൊരു സാഹചര്യത്തില്‍ വൈദികരുടെ സുരക്ഷ ഉറപ്പുവരുത്താനും അവരുടെ ജീവനുവേണ്ടിയും പ്രാര്‍ത്ഥിക്കാനുള്ള ഉത്തരവാദിത്വം നമുക്കോരോരുത്തര്‍ക്കുമുണ്ട്. ഇതിനേറെ സഹായിക്കുന്നത് തിരുവചനങ്ങള്‍ ഏറ്റുപറഞ്ഞ് അതുവഴിയായുള്ള പ്രാര്‍ത്ഥനയാണ്.
കര്‍ത്താവാണ് എന്റെ ഇടയന്‍ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്ക് വിശ്രമമരുളുന്നു. പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു. അവിടന്ന്എനിക്ക് ഉന്മേഷം നല്കുന്നു; തന്റെ നാമത്തെപ്രതി നീതിയുടെ പാതയില്‍എന്നെ നയിക്കുന്നു( സങ്കീ 23:1-3)
എന്നാല്‍ കര്‍ത്താവ് വിശ്വസ്തനാണ്. അവിടുന്ന് നിങ്ങളെ ശക്തിപ്പെടുത്തുകയും ദുഷ്ടനില്‍ നിന്നുകാത്തുകൊള്ളുകയും ചെയ്യും( 2 തെസ 3:3)
ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടുപോകുന്നു, എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നല്കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള്‍ ഭയപ്പെടുകയും വേണ്ട( യോഹ 14:27)
കര്‍ത്താവ് നിന്റെ വ്യാപാരങ്ങള്‍ ഇന്നുമെന്നേക്കും കാത്തുകൊള്ളും( സങ്കീ 121:8)