വ്ത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഗുരുതരാവസ്ഥയിലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കടുത്ത ന്യൂമോണിയ പാപ്പായുടെ രോഗാവസ്ഥ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണെന്നാണ് വാര്‍ത്ത. സി.ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകളിലാണ് പാപ്പായ്ക്ക് കടുത്ത ന്യൂമോണിയാണെന്ന സ്ഥിരീകരണം ഉണ്ടായത്. അണുബാധയാണെന്നായിരുന്നു തുടക്കത്തിലെ കണ്ടെത്തല്‍. എന്നാല്‍ ന്യൂമോണിയാണെന്ന് കണ്ടെത്തിയതോടെ പാപ്പയുടെ ആരോഗ്യസ്ഥിതി ആശങ്കയുണര്‍ത്തിയിരിക്കുകയാണ്. പക്ഷേ പാപ്പ സന്തോഷവാനാണെന്നും വിശുദ്ധ കുര്‍ബാന സ്വീകരിച്ചുവെന്നും ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാപ്പായുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ലോകം മുഴുവന്‍ പാപ്പയുടെ രോഗസൗഖ്യത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്.