വിശുദ്ധ ലൂക്കാ വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മാതാവിന്റെ ഈ ചിത്രവുമായി വിശുദ്ധ ഗ്രിഗറി ദ ഗ്രേറ്റ് പ്രദക്ഷിണം നടത്തിയപ്പോള്‍ റോമിലെ പ്ലേഗ് ബാധ അവസാനിച്ചുവെന്നാണ് വിശ്വാസം. ബൈസൈന്റെയിന്‍ സാമ്രാജ്യവും ഗോഥും തമ്മിലുണ്ടായ യുദ്ധത്തെതുടര്‍ന്ന് ലോംബ്രാഡ്‌സ് ഗോത്രം ഉപദ്വീപില്‍ പ്രവേശിക്കുകയും അവര്‍ തങ്ങളുടെ സാമ്രാജ്യംസ്ഥാപിക്കുകയും ചെയ്തു. പേഗന്‍സുംആര്യന്‍സുമായിരുന്നു അവര്‍. ഇക്കൂട്ടര്‍ കത്തോലിക്കരെ ബഹുമാനിച്ചിരുന്നില്ല. മാത്രവുമല്ല പ്രസിദ്ധമായ ബെനെഡിക്ടൈന്‍ ആശ്രമം അവര്‍ നശിപ്പിക്കുകയും ചെയ്തു. രാജ്യത്ത് അസ്ഥിരത രൂപപ്പെടാനും തുടര്‍ന്ന് ക്ഷാമം പൊട്ടിപ്പുറപ്പെടാനും ഇതെല്ലാം കാരണമായി.
ഭൂകമ്പങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടായി. വൈകാതെ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടു. അനേകര്‍ പ്ലേഗുബാധ മൂലം മരണമടഞ്ഞു. മാര്‍പാപ്പ പോലും അതില്‍പെട്ടു. അദ്ദേഹത്തിന്‌റെ പിന്‍ഗാമിയായിരുന്നു ഗ്രിഗറി ദ ഗ്രേറ്റ്. അദ്ദേഹം വിനീതനും ഭക്തനുമായിരുന്നു. പ്ലേ്ഗ് ബാധ ദൈവത്തില്‍ നിന്നുള്ള ശിക്ഷയാണെന്ന് അദ്ദേഹം മനസ്സിലാക്കി. വിശ്വാസികളോട് പാപത്തെപ്രതി പശ്ചാത്തപിക്കാനും പ്രാര്‍ത്ഥിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഏപ്രില്‍ 25 ന് ഒരു പ്രദക്ഷിണം നടത്താന്‍ അദ്ദേഹം തീരുമാനിക്കുകയുംവിശ്വാസികളെ വിളിച്ചുചേര്‍ക്കുകയും ചെയ്തു.
സെന്റ് മേരി മേജര്‍ ദേവാലയത്തിലേക്ക് വരുന്നതിനിടയില്‍ പോലും എണ്‍പതോളം ആളുകള്‍ ബോധരഹിതരായി വീഴുകയും മരിച്ചുവീഴുകയും ചെയ്തു. വിശ്വാസികള്‍ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ലൂക്കാ വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മാതാവിന്റെ ചിത്രം കൈകളിലേന്തി പോപ്പ് ഗ്രിഗറി അവരോടൊപ്പം ചേര്‍ന്നു. പ്രദക്ഷിണം വത്തിക്കാനിലെത്താറായപ്പോള്‍ തിളങ്ങുന്ന വാളൂരിപ്പിടിച്ചുനില്ക്കുന്ന വിശുദ്ധ മിഖായേല്‍ മാലാഖയെ എല്ലാവരും കണ്ടു.അത് പ്ലേഗ് ബാധ അവസാനിക്കുന്നുവെന്നതിന്റെ സൂചനയായി അവര്‍ മനസ്സിലാക്കി. അവരെല്ലാവരും സന്തോഷിക്കുകയും മാതാവിന് നന്ദി പറയുകയുംചെയ്തു.