Sunday, June 1, 2025
spot_img
More

    ഫെബ്രുവരി 25- ഔര്‍ ലേഡി ഓഫ് ഗ്രേറ്റ് പവര്‍

    അമേരിക്കയില്‍ വളരെ കുറച്ചുമാത്രം അറിയപ്പെടുന്നതാണ് ഔര്‍ ലേഡി ഓഫ് ഗ്രേറ്റ് പവര്‍. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷത്തിലാണ് ഈ മരിയരൂപം എത്തിച്ചേര്‍ന്നതെന്ന് വിശ്വസിക്കപ്പെടുന്നുു. 1673 ഫെബ്രുവരി 25 മുതല്‍ ഔര്‍ ലേഡി ഓഫ് ഗ്രേറ്റ് പവറിന്റെ തിരുനാള്‍ ആചരിക്കുന്നു. ഇസൗദന്‍ മൊണാസ്ട്രിയിലെ ഉര്‍്‌സുലിന്‍ കന്യാസ്ത്രിയായ മദര്‍ സെന്റ് പീറ്ററിലൂടെയാണ് ഈ മാതാവിനോടുള്ള ഭക്തിക്ക് പ്രചാരമുണ്ടായത്. തനിക്കുണ്ടായ പ്രചോദനത്തെക്കുറിച്ച് സിസ്റ്റര്‍ സഹസന്യാസിനികളോടും മദര്‍ സുപ്പീരിയറിനോടും പങ്കുവയ്ക്കുകയും എല്ലാവരും മാതാവിന്റെ രൂപം ചാപ്പലില്‍ പണികഴിപ്പിക്കാനും ചാപ്പല്‍ ഔര്‍ ലേഡി ഓഫ് ഗ്രേറ്റ് പവറിന് സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

    മറ്റ് പല സംഭവങ്ങളിലുമെന്നപോലെ ഫ്രഞ്ച് വിപ്ലവകാലത്ത് മാതാവിന്‌റെ ഈ രൂപം അക്രമികള്‍ എടുത്തുകൊണ്ടുപോകുകയും മലിനമാക്കുകയും ചെയ്തു. പിന്നീടത് കണ്ടെത്തി ആശ്രമത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. മാതാവിന്റെയും ഉണ്ണീശോയുടെയും ശിരസില്‍ രത്‌നങ്ങള്‍ പതിച്ച കിരീടം സ്ഥാപിക്കുകയും ചെയ്തു. ഉര്‍സുലൈന്‍ സിസ്റ്റേഴ്‌സിലൂടെ ഈ മാതാവിനോടുള്ള ഭക്തി ലോകമെങ്ങും വ്യാപിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!