തന്റെ കാന്‍സര്‍ ഭേദപ്പെടുത്തിയത് കാര്‍ലോ അക്യൂട്ടിസിനോടുളള മധ്യസ്ഥപ്രാര്‍ത്ഥനയാണെന്ന സാക്ഷ്യവുമായി പീഡിയാട്രീഷന്‍. ലോല എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന മരിയ ഡോളോഴ്‌സ് റോസിക്വ ആണ് തന്റെ അനുഭവസാക്ഷ്യം വെളിപെടുത്തിയിരിക്കുന്നത്. ഞങ്ങള്‍ സ്വര്‍ഗത്തിലായിരുന്നു ജീവിച്ചിരുന്നത് എന്നാല്‍ കാന്‍സറാണെന്ന് കണ്ടെത്തിയപ്പോള്‍ പെട്ടെന്ന് നരകത്തിലെത്തിയതുപോലെ തോന്നി. നാലു മക്കളുടെ അമ്മയായ മരിയ ഡോളേഴ്‌സ് താന്‍കടന്നുപോയ ദിവസങ്ങളെ ഓര്‍മ്മിക്കുന്നത് അങ്ങനെയാണ്. കുറെനാളായി അടിവയറ്റില്‍ വേദനയുണ്ടായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് കാന്‍സറാണെന്ന് കണ്ടെത്തിയത്. ഭര്‍ത്താവും മക്കളുമൊത്ത് കാര്‍ലോയുടെ ശവകുടീരംസന്ദര്‍ശിച്ചത് തന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയെന്ന് മരിയ പറയുന്നു.
ഭര്ത്താവും മക്കളുമൊത്ത് കാര്‍ലോയുടെ ശവകുടീരത്തിനു മുമ്പില്‍ നിന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ തന്റെ ആകുലതകളും നിയോഗങ്ങളും പങ്കുവച്ചു. ആ നിമിഷം ആ്ന്തരികമായ സമാധാനം ഉള്ളില്‍ നിറയുകയും ചെയ്തു. സ്‌പെയ്‌നിലെത്തി വീണ്ടും പരിശോധന നടത്തിയപ്പോള്‍ കാന്‍സര്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കൊന്നും വ്യാപിച്ചി്ട്ടില്ലെന്ന് മനസ്സിലായി. തന്റെ സഹോദരങ്ങള്‍ എല്ലാ ചെയിന്‍പ്രെയര്‍പോലെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. വിശുദ്ധരുടെ കൂട്ടായ്മയിലാണ് ഞാന്‍ രോഗസൗഖ്യം നേടിയത്. പക്ഷേ കാര്‍ലോയുടെ കരങ്ങളില്‍ സ്വയം വച്ചുകൊടുത്ത നിമിഷത്തില്‍ തന്നെ രോഗസൗഖ്യം ലഭിച്ചുവെന്നാണ് ഡോക്ടര്‍ വിശ്വസിക്കുന്നത്.
ഇന്ന് കാര്‍ലോ ഞങ്ങളുടെ കുടുംബത്തിലെ അംഗമാണ്. ഞങ്ങള്‍ കാര്‍ലോയെക്കുറിച്ചു വീട്ടില്‍ സംസാരിക്കുന്നു. ഡോക്ടര്‍ പറയുന്നു.