വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച പുതിയ വിവരം വത്തിക്കാന്‍. പുറത്തുവിട്ടു. ആരോഗ്യസ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കിലും രക്തപരിശോധനയില്‍ നേരിയ പുരോഗതി കണ്ടെത്തിയെന്നാണ് പത്രക്കുറിപ്പ് പറയുന്നത്. അണുബാധയുമായി ബന്ധപ്പെട്ട ഇന്‍ഫ്‌ളമേഷന്‍ സൂചികയില്‍ ചെറിയ കുറവുണ്ടായിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയോ മെലോണി ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ലോകം മുഴുവന്‍.