Saturday, February 22, 2025
spot_img
More

    ഉറക്കമില്ലായ്മ അനുഭവിക്കുന്നുണ്ടോ, ഈ വിശുദ്ധനോട് പ്രാര്‍ത്ഥിച്ചോളൂ

    പകല്‍ മുഴുവന്‍ അധ്വാനിച്ചതിനു ശേഷം ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉറക്കം വന്നില്ലെങ്കിലോ ? തിരിഞ്ഞും മറിഞ്ഞും കിടന്ന് രാത്രി വെളുപ്പിക്കുമ്പോഴോ? എന്തൊരു കഷ്ടം എന്ന് ആരും പറഞ്ഞുപോകും. കാരണം ഉറങ്ങിയില്ലെങ്കില്‍ ആ ദിവസം തന്നെ ഉന്മേഷമില്ലാതെപോകും, പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത കൂടിയില്ലാതാകും. ഇത്തരക്കാര്‍ക്ക് പ്രത്യേകം മാധ്യസ്ഥം യാചിച്ചുപ്രാര്‍ത്ഥിക്കാവുന്ന വിശുദ്ധനാണ് പീറ്റര്‍ ഡാമിയന്‍. ഉറക്കമില്ലാത്തവരുടെ മധ്യസ്ഥന്‍. 11 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബെനഡിക്ടൈന്‍ സന്യാസിയാണ് പീറ്റര്‍ ഡാമിയന്‍. ഫെബ്രുവരി 21 നാണ് അദ്ദേഹത്തിന്റെ തിരുനാള്‍ ആചരിക്കുന്നത്. എന്തുകൊണ്ടാണ് പീറ്റര്‍ ഡാമിയനെ ഉറക്കമില്ലാത്തവരുടെ പ്രത്യേക മധ്യസ്ഥനായി വണങ്ങുന്നത് എന്നു ചോദിച്ചാല്‍ അതിന് പിന്നില്‍ രണ്ടു വിശദീകരണങ്ങളുണ്ട്.

    1. പ്രാര്‍ത്ഥനയ്ക്കായി ഏറെ സമയം ചെലവഴിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന് ഉറങ്ങാന്‍ സമയം കിട്ടിയിരുന്നില്ല.
      2 വിശ്രമരഹിതമായ ജീവിതം ക്രമേണ അദ്ദേഹത്തെ ഉറക്കമില്ലായ്മയിലേക്ക് നയിച്ചു.

    ദൈവസ്‌നേഹത്തിനായി ഉറക്കം ത്യജിച്ച വിശുദ്ധ പീറ്റര്‍ ഡാമിയനേ എന്റെ ഉറക്കമില്ലായ്മയുടെ പ്രശ്‌നങ്ങള്‍ അങ്ങ് മനസ്സിലാക്കുന്നുവല്ലോ? ദൈവസന്നിധിയില്‍ ആശ്വാസം തേടി, പ്രാര്‍ത്ഥനയും തപസ്സും നിറഞ്ഞ നീണ്ട രാത്രികളെ അങ്ങ് നേരിട്ടതുപോലെ, രാത്രിയുടെ നിശ്ശബ്ദതയില്‍ ഞാന്‍ വിശ്രമവും സമാധാനവും തേടുമ്പോള്‍ ഞാന്‍ അങ്ങയുടെ മാധ്യസ്ഥ്യം അഭ്യര്‍ത്ഥിക്കുന്നു.

    എന്റെ ആകുലതകളും ഉത്കണ്ഠകളും കര്‍ത്താവിന് സമര്‍പ്പിക്കാനും അവിടുത്തെ ആലിംഗനത്തില്‍ ആശ്വാസം കണ്ടെത്താനും എന്നെ സഹായിക്കണമേ. അങ്ങ് ചെയ്തതുപോലെ ദൈവത്തിന്റെ പദ്ധതിയില്‍ വിശ്വസിക്കാനും എന്റെ ശരീരത്തിനും ആത്മാവിനും ആവശ്യമായ സ്വസ്ഥമായ ഉറക്കം അനുഭവിക്കാനും എനിക്ക് കൃപ നല്‍കണമേ. അചഞ്ചലമായ വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും മാതൃക പിന്തുടര്‍ന്ന്, അങ്ങേ പ്രാര്‍ത്ഥനയിലൂടെ ഞാന്‍ ഉന്മേഷത്തോടെയും നവോന്മേഷത്തോടെയും ഉണര്‍ന്ന് സമാധാനപൂര്‍ണമായ ഹൃദയത്തോടെ ദൈവത്തെ സേവിക്കാന്‍ തയ്യാറാകട്ടെ. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!