പാരീസിലെ ആദ്യ മെത്രാനായിരുന്ന വിശുദ്ധ ഡെനീസ് പരിശുദ്ധ അമ്മയോട് ഭക്തിയുള്ള വ്യക്തിയായിരുന്നു. ഫ്രാന്‍സിലെ കത്തോലിക്കര്‍ പുരാതനകാലം മുതല്‍ തന്നെ മാതാവിനോടു ഭക്തിയുള്ളവരായിരുന്നു. അതുകൊണ്ടാണ് ഔര്‍ ലേഡി ഓഫ് ദ ഫീല്‍ഡ്‌സ് എന്ന പേരു നല്കി അവര്‍ മാതാവിനെ വണങ്ങിയിരുന്നത്. പേഗന്‍ ദൈവങ്ങളുടെ പ്രതിമകള്‍ സെറെസിലെ ക്ഷേത്രത്തില്‍നിന്ന് നീക്കം ചെയ്തതും വിശുദ്ധ ലൂക്കാ വരച്ച മാതാവിന്റെ പ്രശസ്തമായ ചിത്രം അവിടെ സ്ഥാപിച്ചതും സെന്റ് ഡെനീസായിരുന്നു. തുടര്‍ന്ന് ആ ക്ഷേത്രം മാതാവിന്റെ പേരില്‍ പ്രശസ്തമായ ദേവാലയമായി. ഔര്‍ ലേഡി ഓഫ് ഫീല്‍ഡ്‌സ് എന്നാണ് അവര്‍ വിളിച്ചുതുടങ്ങിയത്
ഇന്നും ആ ചിത്രം ഒരു ചെറിയ കല്ലിനു മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതായി അവിടെ കാണാന്‍ കഴിയും. കര്‍മ്മലീത്തക്കാരുടെ വരവോടെ 604 ല്‍ ഈ ഭവനം ബെനെഡിക്ടെന്‍ വകയായി. ഞാന്‍ വയലിലെപൂഷ്പമാകുന്നു വെന്ന് പരിശുദ്ധകന്യക പറയുന്നു.കൃഷിക്കാരന്റെ പ്രത്യേക പരിചരണമോ കൃഷിയോ ഇല്ലാതെ വളരുകയോ പൂക്കുകയോചെയ്യുന്നചെടികള്‍ക്കും പൂവുകള്‍ക്കും പ്രത്യേകമായ ഭംഗിയുണ്ടാവുമല്ലോ വയലിലെ പൂഷ്പങ്ങള്‍ അധ്വാനിക്കുകയോ നൂല്‍ നൂല്ക്കുകയോ ചെയ്യുന്നില്ല. എങ്കിലും സോളമന്‍ പോലും തന്റെ എല്ലാ മഹത്വത്തിലും അവയിലൊന്നിനെപോലെ അണിഞ്ഞൊരുങ്ങിയിട്ടി്‌ലലെന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്. പരിശുദ്ധ അമ്മയെ ആര്‍ക്കും സമീപിക്കാവുന്ന വിധത്തിലുള്ള ഒരു മനുഷ്യദേവതയായിട്ടാണ് കരുതിപ്പോരുന്നത്. പുറംജാതിയ ദേവത വഹിച്ചിരുന്ന അതേ സ്ഥാനം തന്നെ അവര്‍ മാതാവിനും നല്കിപ്പോരുകയും ചെയ്തു.