കോംഗോ: കോംഗോയില്‍ ദേവാലയം ആക്രമിക്കപ്പെട്ടപ്പോള്‍ 70 പേര്‍ കൊല്ലപ്പെട്ടു. ഉഗാണ്ടയില്‍ നിന്നുള്ള ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പാണ് ദേവാലയം ആക്രമിച്ചത്. നൂറോളം പേരെ ബന്ദികളാക്കുകയും ചെയ്തു. തീവ്രവാദിസംഘം പിന്തിരിഞ്ഞപ്പോഴാണ് ദേവാലയത്തിനുളളില്‍ 70 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലായിരുന്നു ആക്രമണം. ഫെബ്രുവരി 12 നും ഫെബ്രുവരി 15 നുമാണ് ദേവാലയത്തിന് നേരെ ആക്രമണം നടന്നത്. മൃതദേഹങ്ങളില്‍ ചിലത് ശിരച്ഛേദം സംഭവിച്ച നിലയിലായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് കൊല്ലപ്പെട്ടവരില്‍ കൂടുതല്‍.